റി​യാ​ദ്​ കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത​ല കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി ആ​നു​കൂ​ല്യ വി​ത​ര​ണം ടി.​പി. അ​ഷ്റ​ഫ് അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​വാ​സി കു​ടും​ബ​സം​ഗ​മം ടി.​പി. അ​ഷ്റ​ഫ് അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു

റി​യാ​ദ്/​കൊ​ണ്ടോ​ട്ടി: കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വാ​സി കു​ടും​ബ സം​ഗ​മ​വും റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി ആ​നു​കൂ​ല്യ വി​ത​ര​ണ​വും ടി.​പി. അ​ഷ്റ​ഫ് അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം എം.​എ​ൽ.​എ ടി.​വി. ഇ​ബ്രാ​ഹിം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച ഒ​ള​വ​ട്ടൂ​ർ സ്വ​ദേ​ശി​യു​ടെ നോ​മി​നി​ക്കു​ള്ള സു​ര​ക്ഷാ വി​ഹി​ത​വും, ജി​ല്ലാ കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ ചി​കി​ത്സാ സ​ഹാ​യ​വും ടി.​പി. അ​ഷ്റ​ഫ് അ​ലി എം.​എ​ൽ.​എ ച​ട​ങ്ങി​ൽ വെ​ച്ച് കൈ​മാ​റി. കൊ​ണ്ടോ​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ സി​യാം​ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി ജി​ല്ല ട്ര​ഷ​റ​ർ മു​നീ​ർ വാ​യ​ക്കാ​ട്, പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ബ​ഷീ​ർ, അ​ബ്​​ദു​ല്ല കൊ​ട്ട​പ്പു​റം, അ​ബൂ​ബ​ക്ക​ർ കൊ​ട്ട​പ്പു​റം, മു​സ്ത​ഫ ചീ​ക്കോ​ട്, കെ.​സി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഒ​ള​വ​ട്ടൂ​ർ, മൂ​സ ഫു​ലൂ​ദ്, സാ​ജി​ദു​ൽ അ​ൻ​സാ​ർ, ഹ​നീ​ഫ മു​തു​വ​ല്ലൂ​ർ, മു​ബാ​റ​ക് ഒ​ള​വ​ട്ടൂ​ർ, അ​നീ​സ്, ഇ​സ്മാ​ഈ​ൽ വാ​യ​യൂ​ർ, ഫ​സ​ൽ കു​മ്മാ​ളി കൊ​ണ്ടോ​ട്ടി, പി.​ടി.​എ. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദി​ൽ നി​ന്ന് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ൽ എ​ത്തി​യ​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മ​ത്തി​ന് റി​യാ​ദ് കെ.​എം.​സി.​സി വ​നി​താ വി​ങ് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ന് ഷ​റ​ഫു പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ വാ​ഹി​ദ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Kondotti Mandal K.M.C.C. Expatriate Family Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.