ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ കാ​മ്പ​യി​ൻ സൗ​ദി

കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ​ത​ല പ്ര​ച​ര​ണോ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

‘ഇ​സ്​​ലാം: നി​ർ​ഭ​യ​ത്വ​വും സ​മാ​ധാ​ന​വും’ ത്രൈ​മാ​സ കാ​മ്പ​യി​ൻ; സൗദി കിഴക്കൻ പ്രവിശ്യാതല പ്രചരണ പരിപാടികൾക്ക്​ തുടക്കമായി

ദ​മ്മാം: ‘ഇ​സ്​​ലാം: നി​ർ​ഭ​യ​ത്വ​വും സ​മാ​ധാ​ന​വും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ ദേ​ശീ​യ കാ​മ്പ​യി​െൻറ കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ​ത​ല പ്ര​ച​ര​ണോ​ദ്ഘാ​ട​നം ജു​ബൈ​ൽ, ദ​മ്മാം, ഖോ​ബാ​ർ ഇ​സ്‌​ലാ​ഹി സെൻറ​റു​ക​ളി​ലെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ ന​ട​ന്നു.

ഇ​സ്‍ലാ​മി​െൻറ യ​ഥാ​ർ​ത്ഥ സ​ന്ദേ​ശ​വും നി​ർ​ഭ​യ​ത്വ​ത്തി​െൻറ​യും സ​മാ​ധാ​ന​ത്തി​െൻറ​യും ജീ​വി​ത​മൂ​ല്യ​ങ്ങ​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചി​ന്ത​യു​ടെ​യും ആ​ത്മ​പ​രി​വ​ർ​ത്ത​ന​ത്തി​െൻറ​യും വ​ഴി​ക​ളി​ലേ​ക്ക് സ​മൂ​ഹ​ത്തെ ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് കാ​മ്പ​യി​െൻറ ല​ക്ഷ്യം. പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ദേ​ശീ​യ, മേ​ഖ​ല, ഇ​സ്‌​ലാ​ഹി സെൻറ​ർ ത​ല​ങ്ങ​ളി​ൽ ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും 60ഓ​ളം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ, പ്ര​ഫ​ഷ​ന​ലു​ക​ൾ, ഡ്രൈ​വ​ർ​മാ​ർ, കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ക്വി​സ്, പ​ഠ​ന​ക്ലാ​സു​ക​ൾ, സം​വാ​ദ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ക്യാ​മ്പു​ക​ൾ, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, സി.​പി.​ആ​ർ പ​രി​ശീ​ല​നം, യൂ​ത്ത് സ​മ്മി​റ്റ്, പീ​സ്​ റേ​ഡി​യോ​ടൊ​പ്പം ഒ​രു വൈ​കു​ന്നേ​രം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. പ്ര​വാ​സി​ക​ളു​ടെ തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ലെ ഒ​ഴി​വു​സ​മ​യം വി​ജ്ഞാ​ന​പ്ര​ദ​വും ക്രി​യാ​ത്മ​ക​വു​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ​ക്കും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും. കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, വൈ​ജ്ഞാ​നി​ക സം​വാ​ദ​ങ്ങ​ൾ, കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ, യു​വ​ജ​ന–​വി​ദ്യാ​ർ​ത്ഥി കേ​ന്ദ്രീ​കൃ​ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ‘ച​ല​നം – ഡ്രൈ​വേ​ഴ്സ് മീ​റ്റ്’, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക്വി​സ്, ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ, വ​നി​താ​സം​ഗ​മം, പെ​ൺ​കു​ട്ടി​ക​ളു​ടെ കൂ​ടി​ച്ചേ​ര​ൽ, യൂ​ത്ത്​ സ​മ്മി​റ്റ്, യു​വ​ജ​ന സം​വാ​ദം, യൂ​ത്ത്​ ക്യാ​മ്പു​ക​ൾ, ഫോ​ക്ക​സ്​ ​പ്ര​ഫ​ഷ​ന​ൽ മീ​റ്റ്, ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി​ക​ൾ, പീ​സ്​ റേ​ഡി​യോ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലു​ണ്ട്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ​ത​ല കാ​മ്പ​യി​െൻറ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 18ന് ​ജു​ബൈ​ൽ ദ​അ്‌​വാ സെൻറ​റി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Saudi Eastern Province-level promotional programs begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.