Posted On
date_range Updated On
date_range സൗദിയും ഉസ്ബെക്കിസ്ഥാനും കൈകോർക്കുന്നു;ഇനി ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും സൗദി ഡോക്ടർമാരുടെ സേവനം ലഭിക്കും
റിയാദ്: സൗദി അറേബ്യയിലെ പ്രശസ്തമായ ‘സിഹ വെർച്വൽ ആശുപത്രി’യും ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയവും തമ്മിൽ ഓൺലൈൻ വഴിയുള്ള മികച്ച ചികിത്സാ സംവിധാനത്തിന് തുടക്കമിട്ടു. സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിലിെൻറ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
സൗദി, ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രിമാർ സഹകരണ കരാർ ഒപ്പിടുന്നു
ആരോഗ്യരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സൗദി കൈവരിച്ച വലിയ വിജയത്തിെൻറ തുടർച്ചയായാണ് ഈ പദ്ധതി. ' വിഷൻ 2030' വഴി രാജ്യത്തെ ആരോഗ്യമേഖലയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഈ പങ്കാളിത്തം വലിയ കരുത്താകും.
ഇതുകൊണ്ട് എന്താണ് ലാഭം?
- സൗദി ഡോക്ടർമാരുടെ സേവനം നാട്ടിലിരുന്ന് ലഭിക്കും: ഉസ്ബെക്കിസ്ഥാനിലുള്ള രോഗികൾക്ക് ഇനി നാട്ടിൽ ഇരുന്നുകൊണ്ടുതന്നെ സൗദിയിലെ വിദഗ്ധ ഡോക്ടർമാരുടെ ഉപദേശവും ചികിത്സയും രോഗനിർണയവും 24 മണിക്കൂറും ഓൺലൈനായി വേഗത്തിൽ ലഭ്യമാകും.
- ഡോക്ടർമാർ തമ്മിൽ അറിവുകൾ പങ്കുവെക്കാം: സൗദിയിലെ ഡോക്ടർമാരുടെ കഴിവും അനുഭവസമ്പത്തും ഉസ്ബെക്കിസ്ഥാനിലെ ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും പഠിക്കാനും പ്രയോജനപ്പെടുത്താനും ഇത് വഴിതുറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.