Posted On
date_range Updated On
date_range മേഖലയിലെ പുതിയ സംഭവവികാസങ്ങൾ വിലയിരുത്തി സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി ഫോണിൽ ചർച്ച നടത്തി. ഇന്ന് (ബുധനാഴ്ച)യായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള നിർണായക ഫോൺ സംഭാഷണം നടന്നത്.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന നിരന്തരമായ ഏകോപനത്തിെൻറയും ആലോചനകളുടെയും പശ്ചാത്തലത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും നിലവിലെ സംഭവവികാസങ്ങളും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി അവലോകനം ചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം ശക്തമായി തുടരുന്നതിെൻറ ഭാഗമായാണ് ഈ ആശയവിനിമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.