ഉംറ തിരക്ക്: സൗദിയ കോഴിക്കോേട്ടക്ക് അധിക സർവീസ് നടത്തും

ജിദ്ദ: ജിദ്ദ-കോഴിക്കോട് സെക്റ്ററിൽ സൗദി എയർലൈൻസ് അധിക സർവീസുകൾ നടത്തും. സെപ്റ്റംബർ 23, 26 തീയതികളിലാണ് അധിക സർവീസ ുകൾ ഉണ്ടാവുക. ഉംറ തീർത്ഥാടകരുടെ തിരക്ക് കാരണമാണിതെന്ന് എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ ആഴ്ചയിൽ ഒമ്പ ത് സർവീസുകളാണ് ജിദ്ദ^കോഴിക്കോട് സെക്ടറിൽ സൗദിയ നടത്തുന്നത്. ഇതിനു പുറമെയാണ് അധിക സർവീസുകൾ. ഈ മാസം 23നു തിങ്കളാഴ് ചയും 26ന് വ്യാഴാഴ്ചയുമാണ് അധിക സർവീസുകൾ നടത്തുക. ഈ ദിവസങ്ങളിൽ രാവിലെ 7.35നു ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകുന്നേരം നാല് മണിക്ക് കോഴിക്കോട്ടെത്തും. തിരിച്ചു വൈകുന്നേരം 5.30ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി ഒമ്പത് മണിക്ക് ജിദ്ദയിലുമെത്തും.

ഉംറ തിരക്ക് തുടരുന്ന പക്ഷം വീണ്ടും അധിക സർവീസുകൾ നടത്താനാണ് സൗദി എയർലൈൻസ് ആലോചിക്കുന്നത്. അതേസമയം കോഴിക്കോട് -ജിദ്ദ റൂട്ടിൽ നേരത്തെ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യക്ക് സർവീസ് പുനരാരംഭിക്കാൻ ഡി.ജി.സി.എ അനുമതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സർവീസ് ആരംഭിച്ചിട്ടില്ല.

എല്ലാ അനുമതികളും ലഭ്യമായിട്ടും എയർ ഇന്ത്യ ഈ റൂട്ടിൽ സർവീസ് നടത്താതിരിക്കുന്നതിൽ പ്രവാസികൾ കടുത്ത അസംതൃപ്തിയിലാണ്. സർവീസ് ആരംഭിക്കാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു മലബാർ ഡെവലപ്മ​​െൻറ് ഫോറം കഴിഞ്ഞ ദിവസം എയർ ഇന്ത്യ കോഴിക്കോട് സോണൽ ഓഫീസ് ഉപരോധിച്ചിരുന്നു.


Tags:    
News Summary - Saudi airlines additional services in Jeddah-Kozhikode sector -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.