മ​ക്ക ഹ​റ​മി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ക്കു​ന്ന ഉം​റ തീ​ർ​ത്ഥാ​ട​ക​ർ

റ​മ​ദാ​ൻ ആ​ദ്യ 10 ദി​ന​ങ്ങ​ളി​ൽ ഇ​രു ഹ​റ​മു​ക​ളി​ലെ​ത്തി​യ​ത് 4.3 കോ​ടി​യി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ

മ​ക്ക: റ​മ​ദാ​നി​ലെ ആ​ദ്യ 10 ദി​ന​ങ്ങ​ളി​ൽ ഇ​രു​ഹ​റ​മു​ക​ളി​ലും എ​ത്തി​യ​ത് 4.3 കോ​ടി​യി​ല​ധി​കം വി​ശ്വാ​സി​ക​ൾ. ഹ​റം കാ​ര്യാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ആ​കെ 4,38,40,961 സ​ന്ദ​ർ​ശ​ക​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ലും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലു​മാ​യി എ​ത്തി​യ​ത്.

ഇ​തി​ൽ മ​ക്ക​യി​ൽ മാ​ത്രം അ​ഞ്ച് നേ​ര​ത്തെ ന​മ​സ്കാ​ര​ങ്ങ​ൾ​ക്കും ത​റാ​വീ​ഹി​നു​മാ​യി 2.3 കോ​ടി​യി​ല​ധി​കം പേ​ർ എ​ത്തി​യ​പ്പോ​ൾ, എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഉം​റ നി​ർ​വ​ഹി​ച്ചു. മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ 1.07 കോ​ടി വി​ശ്വാ​സി​ക​ൾ ന​മ​സ്കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

കൂ​ടാ​തെ റൗ​ദ ശ​രീ​ഫി​ൽ ന​മ​സ്ക​രി​ക്കാ​നും പ്ര​വാ​ച​ക​നും അ​നു​ച​ര​ന്മാ​ർ​ക്കും സ​ലാം അ​ർ​പ്പി​ക്കാ​നു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചു.

സ​ന്ദ​ർ​ശ​ക​രു​ടെ ഈ ​അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കി​നി​ട​യി​ലും അ​ത്യാ​ധു​നി​ക സേ​വ​ന സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യും കൃ​ത്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും സു​ഗ​മ​മാ​യ ആ​രാ​ധ​നാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​ഞ്ഞ​ത് ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ലി​യ നേ​ട്ട​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Over 43 million visitors visited the two holy sites in the first 10 days of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.