അ​ബ്​​ദു​ൽ ഹ​മീ​ദ് മ​ട​വൂ​ർ (ചെ​യ​ർ.), സി​റാ​ജ് ത​യ്യി​ൽ (പ്ര​സി.),

ഷാ​ജ​ഹാ​ൻ ച​ള​വ​റ (ജ​ന. സെ​ക്ര.), അ​ഫ്സ​ൽ എ​ട​ത്ത​നാ​ട്ടു​ക​ര (ട്ര​ഷ.) 

സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ ഇ​ട​പെ​ട​ണം -സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ

റി​യാ​ദ്: സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ ത​ങ്ങ​ൾ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന സ​മു​ദാ​യ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ത​ന്നെ, സ​മൂ​ഹ​ത്തി​െൻറ കൂ​ട്ടാ​യ്മ​യും പ​ര​സ്പ​ര വി​ശ്വാ​സ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്ന് സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെൻറ​ർ റി​യാ​ദ് ഘ​ട​കം ആ​ഹ്വാ​നം ചെ​യ്തു. സെൻറ​റി​െൻറ 2024-26 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ അ​വ​സാ​ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഇ​സ്ലാ​ഹി സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ലീം ക​ട​ലു​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജ​ഹാ​ൻ ച​ള​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ യൂ​നി​റ്റു​ക​ളു​ടെ​യും പോ​ഷ​ക ഘ​ട​ക​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ക്ബാ​ൽ കൊ​ട​ക്കാ​ട് (സെൻറ​ർ ക​മ്മി​റ്റി), ന​വാ​സ്, നാ​സ​ർ കൊ​പ്പം, ഹ​ബീ​ബ് റ​ഹ്മാ​ൻ, നൗ​ഫ​ൽ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​ഫ്സ​ൽ), നാ​സ​ർ കൊ​പ്പം, യൂ​നു​സ്, ഷ​മീ​ൽ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

ഫോ​ക്ക​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഷ​മീം വെ​ള്ളാ​ട​ത്തും, എം.​ജി.​എം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സി​റാ​ജു​ദ്ദീ​ൻ ത​യ്യി​ലും, ടീ​ൻ ആ​ൻ​ഡ് ടാ​ല​ൻ​റി​നെ​ക്കു​റി​ച്ച് ഫ​വാ​സും സം​സാ​രി​ച്ചു. റി​പ്പോ​ർ​ട്ടു​ക​ളി​ന്മേ​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ഷാ​ജ​ഹാ​ൻ, ഇ​ക്ബാ​ൽ എ​ന്നി​വ​ർ മ​റു​പ​ടി ന​ൽ​കി.

യോ​ഗ​ത്തി​ൽ വെ​ച്ച് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്​​ദു​ൽ ഹ​മീ​ദ് മ​ട​വൂ​ർ (അ​ഡ്വൈ. ചെ​യ​ർ.), സി​റാ​ജ് ത​യ്യി​ൽ (പ്ര​സി.), ഷാ​ജ​ഹാ​ൻ ച​ള​വ​റ (ജ​ന. സെ​ക്ര.), അ​ഫ്സ​ൽ എ​ട​ത്ത​നാ​ട്ടു​ക​ര (ട്ര​ഷ.) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. ഫ​സ​ൽ റ​ഹീം, അ​ബ്​​ദു​ൽ ഹ​ക്കീം, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ മേ​ലേ​വീ​ട്ടി​ൽ, റാ​ഷി​ദ് യൂ​സു​ഫ്, സാ​ജി​ദ് ഒ​താ​യി (വൈ. ​പ്ര​സി.), ഇ​ഖ്ബാ​ൽ കൊ​ട​ക്കാ​ട്, ഹ​ബീ​ബ് പു​ത്ത​ല​ത്ത്, നൗ​ഫ​ൽ അ​രു​ക്കാ​റ്റി​ൽ, യൂ​നു​സ് നി​ല​മ്പൂ​ർ, ഫ​വാ​സ് ഇ​ബ്രാ​ഹിം (സെ​ക്ര.) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ.

അ​ബ്​​ദു​ൽ ഹ​ക്കീം, റാ​ഷി​ദ് യൂ​സ​ഫ്, അ​ബ്​​ദു​സ്സ​ലാം തൊ​ടി​ക​പ്പു​ലം എ​ന്നി​വ​ര​ട​ങ്ങി​യ ഇ​ല​ക്ഷ​ൻ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. നൗ​ഫ​ൽ പാ​ണ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഫ്സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Community leaders should intervene with a sense of responsibility - Saudi Indian Islamic Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.