ജി​സാ​നി​ൽ​നി​ന്നും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന

വി.​കെ.​മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് സ്പോ​ൺ​സ​റും ആ​ലി​യ പ്ര​വാ​സി

മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യും സു​ഹൃ​ത്തു​ക്ക​ളും യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

നാ​ല് പ​തി​റ്റാ​ണ്ട്​ ഒ​രേ സ്ഥാ​പ​ന​ത്തി​ൽ; മു​ഹ​മ്മ​ദ് ഷാ​ഫി മ​ട​ങ്ങു​ന്നു



ബെ​യി​ഷ് ആ​ലി​യ​യി​ൽ 41 വ​ർ​ഷ​മാ​യി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി​ചെ​യ്യു​ന്ന മ​ല​പ്പു​റം ഒ​ഴൂ​ർ ഓ​മ​ച്ച​പ്പു​ഴ സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്നു. 1985ൽ ​ജി​സാ​നി​ൽ എ​ത്തി​യ​തു​മു​ത​ൽ ബെ​യി​ഷ് ആ​ലി​യ​യി​ലെ ഷേ​ഖാ​ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി ജി​സാ​നി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണ്. ജി​സാ​നി​ലും ബെ​യി​ഷി​ലു​മാ​യി വ​ലി​യൊ​രു സു​ഹൃ​ത്ത് വ​ല​യ​ത്തി​ന് ഉ​ട​മ​യാ​ണ് ഇ​ദ്ദേ​ഹം. ആ​ലി​യ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്‌​മ​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ആ​ലി​യ​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ സ്‌​പോ​ൺ​സ​ർ മൂ​സ അ​ഹ്‌​മ​ജ്‌ ആ​ശം​സാ ഫ​ല​കം മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് കൈ​മാ​റി. ജ​ല കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഹ​നീ​ഫ മൂ​ന്നി​യൂ​ർ, ബെ​യി​ഷ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി മാ​ഹി​ൻ കൊ​ല്ലം, ഷെ​മി കോ​ഴി​ക്കോ​ട്, ഇ​സ്​​മാ​ഈ​ൽ കാ​വ​നൂ​ർ, മു​നീ​ർ, റ​ബീ​ഹ് ത​ല​പ്പാ​റ, മു​ഹ​മ്മ​ദ​ലി കോ​ഴി​ക്കോ​ട്, നൗ​ഫ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ല​പ്പു​റം ഓ​മ​ച്ച​പ്പു​ഴ വേ​രും​കു​ണ്ട​ൻ പോ​ക്ക​റി​ന്റെ​യും ഉ​മ​യ്യാ​ക്കു​ട്ടി​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് ഷാ​ഫി. ഖ​ദീ​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ളും കു​ടും​ബ​വു​മൊ​ത്ത് നാ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മു​ഹ​മ്മ​ദ് ഷാ​ഫി ഈ ​ആ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും.

Tags:    
News Summary - After four decades at the same institution; Muhammad Shafi returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.