യൂ​ത്ത് ക്ല​ബ് ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

യൂ​ത്ത് ക്ല​ബ് ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ഇ​ഫ്താ​ർ

ദ​മ്മാം: ദ​മ്മാ​മി​ലെ പ്ര​മു​ഖ കാ​യി​ക സം​ഘ​ട​ന​യാ​യ യൂ​ത്ത് ക്ല​ബ് ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം പാ​ര​ഗ​ൺ റെ​സ്റ്റോ​റ​ന്റി​ൽ വെ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ അ​യ്മ​ൻ സ​ഈ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക്ല​ബ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഗ​ഫൂ​ർ റ​മ​ദാ​ൻ ച​ട​ങ്ങി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞ 13 വ​ർ​ഷ​ക്കാ​ല​ത്തെ ക്ല​ബ്ബി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ടു​ള്ള ഹൃ​ദ്യ​മാ​യ വി​വ​ര​ണം പ്രോ​ഗ്രാം ക​ൺ​വീ​ന​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ അ​ന​സ് മാ​ള അ​വ​ത​രി​പ്പി​ച്ചു. യൂ​ത്ത് ക്ല​ബ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഡി​ഫ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് മാ​ളി​യേ​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ഷി നെ​ല്ലി​ക്കു​ന്ന്, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി മെ​മ്പ​ർ റാ​സി​ക് തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ച​ട​ങ്ങി​ൽ വെ​ച്ച് ക്ല​ബി​െൻറ സ്പോ​ൺ​സ​ർ​മാ​രാ​യ ദാ​ർ അ​സി​ഹ, ക​റി ഹൗ​സ്, സ്​​റ്റീ​ൽ ഫോ​ഴ്സ് എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ക്ല​ബ് ചെ​യ​ർ​മാ​ൻ, ഡി​ഫ പ്ര​തി​നി​ധി​ക​ൾ, റൗ​ട്ടെ​ക്സ് പ്ര​തി​നി​ധി എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. ജ​സീ​ൽ അ​വ​താ​ര​ക​നാ​യ ച​ട​ങ്ങി​ൽ ഡി​ഫ പ്ര​തി​നി​ധി റാ​സി​ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഷ​ജീ​ർ തൂ​ണേ​രി ന​ന്ദി പ​റ​ഞ്ഞു. ഇ​ഫ്താ​ർ വി​രു​ന്നി​ന് ജം​ഷീ​ർ മൂ​സ, സാ​ബി​ക്, അ​ജ്മ​ൽ ക​ണ്ണൂ​ർ, സ​ന്തോ​ഷ്, ഹാ​ഫി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Youth Club Eastern Province Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.