റി​യാ​ദ്​ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ റ​മ​ദാ​ൻ-​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ

റി​യാ​ദ്: റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചും വ​രാ​നി​രി​ക്കു​ന്ന ഈ​ദു​ൽ ഫി​ത്വ​ർ പ്ര​മാ​ണി​ച്ചും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി സൗ​ദി അ​റേ​ബ്യ​ൻ നാ​ഷ​ന​ൽ മ്യൂ​സി​യം. ‘ലി​റ്റി​ൽ റ​മ​ദാ​ൻ’, ‘ലൈ​യാ​ലി റ​മ​ദാ​ൻ’​എ​ന്നീ പ്ര​മേ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളാ​ണ് മ്യൂ​സി​യം അ​ധി​കൃ​ത​ർ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ശി​ൽ​പ​ശാ​ല​ക​ളും ഇ​നി പ​റ​യു​ന്ന​വ​യാ​ണ്. ശി​ലാ​യു​ഗ കാ​ല​ഘ​ട്ടം മു​ത​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം ‘നി​യോ​ലി​തി​ക്​ ഏ​ജ്​’, ‘ട്രേ​സ​സ് ഓ​ഫ് ഇ​ൻ​ക’​തു​ട​ങ്ങി​യ​വ ച​രി​ത്ര​വും പൈ​തൃ​ക​വും എ​ന്ന സെ​ഷ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

‘ഗാ​ർ​മെൻറ്​​സ്​ ഓ​ഫ് ഓ​ണ​ർ’, ‘ലൈ​റ്റ് ആ​ൻ​ഡ് സി​ലൗ​ട്ടു​ക​ൾ’​തു​ട​ങ്ങി​യ കൗ​തു​ക​ക​ര​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ മ്യൂ​സി​യം ഇ​ട​നാ​ഴി​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ‘സ്​​റ്റോ​റി ടൈം’, ‘​ഷാ​ഡോ ആ​ർ​ട്ട്’, ‘മ്യൂ​സി​യം സീ​ക്ര​ട്ട്സ്’​എ​ന്നി​ങ്ങ​നെ കു​ട്ടി​ക​ൾ​ക്ക് അ​റി​വും വി​നോ​ദ​വും പ​ക​രു​ന്ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ്യൂ​സി​യം തി​യേ​റ്റ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ക്കും. ‘ആ​ൻ എ​വ​ർ​ലാ​സ്​​റ്റി​ങ്​ മെ​മ്മ​റി’, ‘സ്ക്രീ​ൻ​ഡ് മെ​മ്മ​റീ​സ്’​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ പു​തു​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കും.

ഈ​ദു​ൽ ഫി​ത്ർ ആ​ഘോ​ഷ​ങ്ങ​ൾ

ഏ​പ്രി​ൽ 22 മു​ത​ൽ 25 വ​രെ (ശ​വ്വാ​ൽ ര​ണ്ട്​ മു​ത​ൽ അ​ഞ്ച്​ വ​രെ) മ്യൂ​സി​യ​ത്തി​ൽ പ്ര​ത്യേ​ക ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ട്​ മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ ഈ​ദി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​നാ​യി ക​ലാ​പ​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ, രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ സ്​​റ്റാ​ളു​ക​ൾ, വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു. മ്യൂ​സി​യ​ത്തി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളും അ​റ​ബി​ക് പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണെ​ന്നും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന് വ​ലി​യ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Ramadan-Eid celebrations at Riyadh National Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.