സമസ്ത ഇസ്‌ലാമിക് സെൻറർ ലോഗോ പ്രകാശനം ചെയ്​തു

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സൗദിയിലെ പോഷക സംഘടനയായ സമസ്ത ഇസ്‌ലാമിക് സ​​െൻറർ (എസ്.ഐ.സി)​​​െൻറ ലോഗോ പ്രകാശനം ചെയ്​തു. കേന്ദ്ര കമ്മിറ്റി നിർദേശപ്രകാരം ലഭിച്ച നിരവധി ലോഗോകളിൽ നിന്നും ജൂറി അംഗങ്ങളായ സിയാദ് ഹുദവി മുണ്ടേരി, സുഹൈൽ ഹുദവി വളവന്നൂർ എന്നിവർ തെരഞ്ഞെടുത്ത ലോഗോക്ക്​ സമസ്ത പ്രസിഡൻറ്​ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാർ, എസ്.ഐ.സി സൗദി നിരീക്ഷകൻ മോയിൻകുട്ടി എന്നിവർ അംഗീകാരം നൽകി.

മൻസൂർ എടത്തിൽ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. സമസ്​ത കേരള സുന്നി സ്​റ്റുഡൻറ്​സ്​ ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) ഓൺലൈൻ ഖാഫില പ്രവർത്തകനാണ് മൻസൂർ. സൗദിയിലെ വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന സമസ്ത സംഘടനകളെ ഏ​േ​കാപിപ്പിച്ച്​ എസ്.ഐ.സി എന്ന പേരിൽ ഒറ്റ സംഘടന രൂപവത്​കരിച്ചത്​ രണ്ടാഴ്ച മുമ്പാണ്.

Tags:    
News Summary - samastha islamic centre-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.