റിയാദ്: ഖത്തറിെൻറ കര അതിർത്തിയായ സൽവയിലേക്കുള്ള റോഡ് വിജനം. സൽവ അതിർത്തി കവാടം സൗദി അറേബ്യ അടച്ചതോടെ രണ്ടുദിവസമായി ഇൗ പാതയിൽ വാഹനങ്ങൾ ഒാടുന്നില്ല. ചരക്കുകടത്തും യാത്രയും പൂർണമായും നിരോധിച്ച അതിർത്തിയിലൂടെ സൗദി വിടുന്ന ഖത്തർ പൗരൻമാർക്ക് മാത്രമേ കടന്നുപോകാൻ അനുമതിയുള്ളു. സൗദിയിലുള്ള ഖത്തർ സ്വദേശികൾക്ക് രാജ്യം വിടാൻ 14 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
യമനിൽ നിന്നും ഒമാനിൽ നിന്നും വന്ന ഗൾഫ് പൗരൻമാർ സൽവ വഴി ഖത്തറിലേക്ക് പ്രവേശിക്കാൻ ഇന്നലെ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.
ഖത്തറിെൻറ പുറംലോകേത്തക്കുള്ള ഏക കരമാർഗമാണ് സൽവ. അതുകൊണ്ട് തന്നെ സാധാരണ വൻ തിരക്കാണ് അതിർത്തി കവാടത്തിൽ അനുഭവപ്പെടാറുള്ളത്. ഖത്തറിേലക്കുള്ള 60 ശതമാനം നിർമാണ വസ്തുക്കളും ഭക്ഷ്യ വസ്തുക്കളുടെ 40 ശതമാനവും ഇതുവഴിയാണ് രാജ്യത്തെത്തുന്നത്. കഴിഞ്ഞ ജനുവരി മാസത്തിൽ മാത്രം മൂന്നുലക്ഷം ഖത്തരികളാണ് ഇൗ കവാടം ഉപയോഗിച്ചത്.
അതിർത്തി അടച്ച വിവരം അറിയാതെ തിങ്കളാഴ്ച കവാടത്തിൽ എത്തിയ ചരക്കുലോറികൾ പിന്നീട് തിരികെ പോയി. കിഴക്കൻ പ്രവിശ്യയായ അൽ അഹ്സയിലാണ് സൽവ സ്ഥിതിചെയ്യുന്നത്. തലസ്ഥാനമായ റിയാദിൽ നിന്ന് 460 കിലോമീറ്റർ അകലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.