റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം റിയാദ് ഒ.ഐ.സി.സി നേതൃത്വത്തിൽ എക്സിറ്റ് 18-ലെ മർവ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. നൂറുകണക്കിന് പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രീയ ആവേശവും കലാപ്രകടനങ്ങളും ഒത്തുചേർന്ന പരിപാടി പുലർച്ചെ വരെ നീണ്ടു. വിജയാഘോഷത്തിെൻറ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര നിർവഹിച്ചു. പ്രോഗ്രാം കൺവീനർ അമീർ പട്ടണത് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജോയിൻറ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖപ്രസംഗം നടത്തി. ഭാരവാഹികളായ സുരേഷ് ശങ്കർ, സന്തോഷ് വിളയിൽ, ഷംനാദ് കരുനാഗപ്പള്ളി, അഷ്‌റഫ് മേച്ചേരി, ഷാനവാസ് മുനമ്പത്ത്, യഹ്‌യ കൊടുങ്ങല്ലൂർ, മാള മുഹിയുദ്ദീൻ, ഹക്കീം പട്ടാമ്പി, മൃദുല വിനീഷ്, ബഷീർ കോട്ടയം, ബഷീർ കോട്ടക്കൽ, നിഷാദ് ആലംകോട്, മാത്യു ജോസഫ് എറണാകുളം, ജയൻ കൊടുങ്ങല്ലൂർ, സന്തോഷ് ബാബു കണ്ണൂർ, നസീർ ഹനീഫ, നാസർ വലപ്പാട്, സിജോ വയനാട്, ഷാജി മഠത്തിൽ, ഒമർ ശരീഫ്, കമറുദ്ധീൻ താമരക്കുളം, അൻസാർ വടശ്ശേരിക്കോണം എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സൈഫ് കായംകുളം സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡൻറ് അലി ആലുവ നന്ദിയും പറഞ്ഞു.
സാജിദ് മാള, അഷ്‌റഫ് റോക്ക് സ്റ്റാർ, അൽത്താഫ് കാലിക്കറ്റ്, നാസർ കല്ലറ, അഷ്‌റഫ് ചെലേമ്പ്ര, നിഷാദ്, അനാമിക സുരേഷ്, ഫിദ ഫാത്തിമ, അഞ്ജലി സുധീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഷാജി കോട്ടയത്തിെൻറ മിമിക്രി പ്രകടനം സദസ്സിന് ചിരിവിരുന്നായി. ഉമർ അലി അക്ബർ, അഡ്വ. ഫാത്തിമ ഫിദ എന്നിവരായിരുന്നു അവതാരകർ. സജീർ പൂന്തുറ, അഷ്‌റഫ് കിഴുപ്പുള്ളിക്കര, മുഹമ്മദ് ഖാൻ, റഫീഖ് വെമ്പായം, നാസർ ലൈസ്, ഷിറാസ് തിരുവനന്തപുരം, അൻസാർ വർക്കല, നാസർ കല്ലറ, ജംഷാദ് തുവൂർ, മൊയ്‌ദീൻ, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ പാലക്കാട്, കുഞ്ഞിപ്പ കോഴിക്കോട്, നാസർ മാവൂർ, ബാബുകുട്ടി പത്തനംതിട്ട, ബിനോയ് കൊല്ലം, വിൻസൻറ് ജോർജ്, സൈനുദ്ധീൻ പട്ടാമ്പി, ഹാഷിം പാപ്പിനാശ്ശേരി, അഖിനാസ് എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.