റിയാദ് നിലമ്പൂർ പ്രവാസി സംഘടന എസ്.എസ്.എൽ.സി, പ്ലസ്ടു ജേതാക്കളെ ആദരിക്കൽ പരിപാടി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നിലമ്പൂർ നിവാസികളായ പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ റിയാദ് നിലമ്പൂർ പ്രവാസി സംഘടനയുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ സഹായധനവും വിതരണം ചെയ്തു.
ചന്തക്കുന്ന് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഇന്നത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള പ്രതിസന്ധികളെ കുറിച്ച് യോഗത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തി.
ചടങ്ങിൽ യു.പി. ഷൗക്കത്ത്, ഹൈദരാലി ചന്തക്കുന്ന്, ഷാനവാസ് പട്ടിക്കാടൻ, സുൽഫിക്കർ ചെമ്പാല, ഉമർ മാസ്റ്റർ എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് അറക്കൽ സ്വാഗതവും ഹിദായത്ത് ചുള്ളിയിൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് പി.വി. റിയാദ്, ഇ.കെ. പർവീസ്, മുജീബ് ഇരട്ടപിലാക്കൽ, ഷബീറലി മാടാല, റംജീഷ് അറക്കൽ, റജീഷ് അറക്കൽ, നൗഷാദ് മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.