റി​യാ​ദ്​ എ​യ​റി​െൻറ ഇ​ന്ത്യ​ൻ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ൽ​നി​ന്ന്

ഇ​ന്ത്യ​യി​ലേ​ക്ക്​ ചി​റ​കു​വി​രി​ച്ച്​ ‘റി​യാ​ദ് എ​യ​ർ​’: മും​ബൈ​യി​ലേ​ക്ക് ഇ​നി ദി​വ​സ​വും സ​ർ​വി​സ്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ പ്രീ​മി​യം വി​മാ​ന​ക്ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ വി​മാ​നം സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ നി​ന്ന് മും​ബൈ​യി​ലെ​ത്തി. റി​യാ​ദ് എ​യ​റി​െൻറ വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന ലോ​ക​ത്തെ ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​നി ഇ​ന്ത്യ. രാ​ജ്യ​ത്തി​െൻറ വാ​ണി​ജ്യ ത​ല​സ്ഥാ​ന​മാ​യ മും​ബൈ​യി​ലേ​ക്കു​ള്ള ഈ ​പ്ര​വേ​ശ​നം ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലും പു​തി​യൊ​രു തു​ട​ക്ക​വു​മാ​ണെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഏ​റ്റ​വും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ബോ​യി​ങ് 787-9 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ലാ​ണ് ആ​ദ്യ യാ​ത്ര ന​ട​ന്ന​ത്. റി​യാ​ദി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മും​ബൈ​യി​ലെ​ത്തി​യ​ത്. ആ​ദ്യ വാ​ണി​ജ്യ പ​റ​ക്ക​ലി​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു.

ഇ​നി മു​ത​ൽ ആ​ഴ്ച​യി​ൽ ഏ​ഴ് ദി​വ​സ​വും, അ​താ​യ​ത് ദി​വ​സേ​ന മും​ബൈ​യി​ലേ​ക്ക് റി​യാ​ദ് എ​യ​റി​െൻറ സ​ർ​വി​സു​ക​ളു​ണ്ടാ​കും. റി​യാ​ദി​ൽ​നി​ന്ന് ഉ​ച്ച​യ്ക്ക് 2.05ന്​ ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.35-നാ​ണ്​ മും​ബൈ​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​ത്. മ​ട​ക്ക സ​ർ​വി​സി​ൽ, മും​ബൈ​യി​ൽ നി​ന്ന് രാ​ത്രി 10.05-ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം സൗ​ദി പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 11.50-ഓ​ടെ റി​യാ​ദി​ൽ തി​രി​ച്ചെ​ത്തും. ഏ​ക​ദേ​ശം നാ​ല് മ​ണി​ക്കൂ​റാ​ണ് യാ​ത്രാ സ​മ​യം.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ആ​ദ്യ യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​വ​ര​വും സ​ന്തോ​ഷ​വും റി​യാ​ദ് എ​യ​ർ ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

സൗ​ദി​ക്കും ഇ​ന്ത്യ​യ്ക്കു​മി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് ഈ ​പു​തി​യ വി​മാ​ന സ​ർ​വീ​സ്.

Tags:    
News Summary - ഇ​ന്ത്യ​യി​ലേ​ക്ക്​ ചി​റ​കു​വി​രി​ച്ച്​ ‘റി​യാ​ദ് എ​യ​ർ​’: മും​ബൈ​യി​ലേ​ക്ക് ഇ​നി ദി​വ​സ​വും സ​ർ​വി​സ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.