റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

‘റി​മാ​ൽ’ ഇ​ഫ്താ​റും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും


റി​യാ​ദ്: റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ (റി​മാ​ൽ) ഇ​ഫ്താ​ർ സം​ഗ​മ​വും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് എ​ക്സി​റ്റ് 18-ലെ ​അ​ൽ അ​രീ​ൻ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 400-ഓ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. റു​മൈ​സാ​ൻ പു​ള്ളി​യി​ലി​​ന്റെ ഖി​റാ​അ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. പ്ര​സി​ഡ​ന്റ്​ ഇ​ബ്രാ​ഹിം ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും റ​മ​ദാ​ൻ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തു​ക​യും ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പൊ​ന്മ​ള റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സാ​ജു മ​ൻ​സൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് വി.​കെ. സ​ലാം, ജാ​ഫ​ർ കി​ളി​യ​ണ്ണി, മു​സ​മ്മി​ൽ കാ​ള​മ്പാ​ടി, ഷു​ക്കൂ​ർ പു​ള്ളി​യി​ൽ, മൊ​ഹി​നു​ദ്ദീ​ൻ മൈ​ല​പ്പു​റം, ബാ​പു​ട്ടി ഇ​രു​മ്പു​ഴി, ഹം​സ മ​ല​പ്പു​റം, സ​ലാം പ​ടി​ഞ്ഞാ​റ്റു​മു​റി, സൂ​ജ പൂ​ള​ക്ക​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ സ്വാ​ഗ​ത​വും പി.​സി. മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Rimal’ Iftar and Annual General Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.