ആർ.ഐ.സി.സി മദ്രസകളിൽ പുതിയ അധ്യയനവർഷം സെപ്റ്റംബർ നാല് മുതൽ; പ്രവേശനം ആരംഭിച്ചു

റിയാദ്: റിയാദ് ഇസ്‌ലാഹി സെേൻറഴ്‌സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) എജുക്കേഷൻ വിങ്ങിന് കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ പുതിയ അധ്യയനവർഷം സെപ്റ്റംബർ നാല് മുതൽ ആരംഭിക്കും. റിയാദിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഈ മദ്രസകളിൽ അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ പ്രത്യേക ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്.

ഖുർആൻ, അറബി ഭാഷ, ചരിത്രം, വിശ്വാസം, കർമം, സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥി സൗഹൃദപരവും ആക്ടിവിറ്റി അധിഷ്ഠിതവുമായ സിലബസാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. പാഠ്യപദ്ധതിയുടെ ഭാഗമായി കലാ-കായിക മത്സരങ്ങൾക്കുള്ള അവസരങ്ങളും ലഭ്യമാണ്. ഹൈസ്‌കൂൾ, പ്ലസ് ടു പ്രായത്തിലുള്ള കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി കണ്ടിന്യൂയിങ് റിലീജിയസ് എജുക്കേഷൻ (സി.ആർ.ഇ) കോഴ്‌സും നടന്നു വരുന്നുണ്ട്.

വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെ മലസ് അന്നഹ്ദയിലും എക്‌സിറ്റ്-16 ഹയ്യ് അൽജസീറയിലുമാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. ശനിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെ റൗദ മോഡേൺ മിഡിൽ ഈസ്റ്റ് സ്‌കൂളിന് സമീപത്തും ക്ലാസുകൾ നടക്കുന്നുണ്ട്. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി എക്‌സിറ്റ്-16 കേന്ദ്രത്തിലേക്ക് 0580491537, 0506279315 എന്നീ നമ്പറുകളിലും, റൗദ കേന്ദ്രത്തിലേക്ക് 0575367393, 0504402412 എന്നീ നമ്പറുകളിലും മലസ് കേന്ദ്രത്തിലേക്ക് 0509139176, 0500373783 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

പുതിയ അധ്യയന വർഷത്തെ ആരംഭ പ്രവർത്തനങ്ങൾക്ക് എജുക്കേഷൻ വിങ് യോഗം അന്തിമ രൂപം നൽകി. യോഗത്തിൽ എജുക്കേഷൻ വിങ് ചെയർമാൻ ബഷീർ കുപ്പോടൻ, കൺവീനർ നസീഹ് അബ്‌ദുറഹ്‌മാൻ, ഉമർ ശരീഫ്, മുജീബ് പൂക്കോട്ടുർ, അജ്‌മൽ കള്ളിയൻ, അനീസ് എടവണ്ണ, അബ്ദുല്ല അൽ ഹികമി, ആരിഫ് മോങ്ങം, അക്ബർ അലി, നബീൽ പയ്യോളി, അഷ്‌റഫ് തേനാരി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - RICC Madrasa, new academic year,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.