ഐ.സി.എഫ് റിയാദ് റീജിയന്റെ ലീഡേഴ്സ് മീറ്റിൽനിന്ന്
റിയാദ്: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) നാഷനൽ സംഘടനാ സെക്രട്ടറി ബഷീർ പറവൂർ ആവശ്യപ്പെട്ടു.
‘അക്ഷരമാണ് പ്രതിരോധം’ എന്ന ശീർഷകത്തിൽ റിയാദ് റീജിയൻ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തെ വായനയുടെ ഭാഗമാക്കി അക്ഷര വിപ്ലത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബത്ഹ ഡി പാലസിൽ നടന്ന ലീഡേഴ്സ് മീറ്റിൽ അബ്ദുറഹ്മാൻ സഖാഫി ബദീഅ അധ്യക്ഷത വഹിച്ചു.
ഹസൈനാർ ഹാറൂനിയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമം ഐ.സി.എഫ് ദാഇ ഷാഹിദ് അഹ്സനി ഉത്ഘാടനം ചെയ്തു. റീജിയൻ അഡ്മിൻ സെക്രട്ടറി അബ്ദുല്ലത്തീഫ് മാനിപുരം പോർട്ടൽ പരിചയപ്പെടുത്തി. പബ്ലിക്കേഷൻ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ, സോഷ്യൽ സർവിസ് ഡെപ്യൂട്ടി പ്രസിഡൻറ് ബഷീർ മിസ്ബാഹി, വെൽഫയർ സെക്രട്ടറി റസാഖ് വയൽക്കര തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.