യാംബു: സൗദിയിലെ പ്രവാസികളുടെ വ്യക്തിഗത പണമയക്കൽ ഇക്കഴിഞ്ഞ നവംബറിൽ അഞ്ച് ശതമാനം വർധിച്ചതായി കണക്കുകൾ. 2024ലെ അതേ മാസത്തെ 1,203 കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1,260 കോടി റിയാലിലെത്തി. സൗദി സെൻട്രൽ ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രതിമാസ ബുള്ളറ്റിനിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
വിദേശ പണമയക്കൽ 2025 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 1,040 കോടി റിയാലിന്റെയോ എട്ട് ശതമാനത്തിന്റെയോ കുറവുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നവംബറിൽ വിദേശത്തേക്ക് സ്വദേശികൾ അയച്ച പണമയക്കലിൽ 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം കുറവ് രേഖപ്പെടുത്തി 4,80 കോടി റിയാലിലെത്തി. ഇത് 21 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.