Posted On
date_range Updated On
date_range പി.എ. നിസാമിന് പ്രവാസി വെൽഫെയർ സ്വീകരണം നൽകി
ജുബൈൽ: വെൽഫെയർ പാർട്ടി കോട്ടയം ജില്ല സെക്രട്ടറി പി.എ. നിസാമിന് പ്രവാസി വെൽഫെയർ ജുബൈൽ കമ്മിറ്റി സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനാർഥം സൗദി കിഴക്കൻ പ്രവിശ്യയിൽ എത്തിയതായിരുന്നു അദ്ദേഹം. സംഘ് പരിവാറിന്റെ വിഭജന രാഷ്ട്രീയം കേരളത്തിലും വേര് പിടിക്കുന്നത് ആശങ്കാജനകമാണെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഫൈസൽ കോട്ടയം, ശിഹാബ് മുണ്ടക്കയം, ഷഹീൻ ശിഹാബ് എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ ജുബൈൽ നേതാക്കളായ ശിഹാബ് മങ്ങാടൻ, നിയാസ് നാരകത്ത്, സലിം ആലപ്പുഴ, അബ്ദുൽ കരീം ആലുവ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.