ലോറി ഉടമ മനാഫിന് ദമ്മാമിൽ സ്വീകരണം നൽകിയപ്പോൾ
ദമ്മാം: മാനുഷിക സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിച്ച മഹത് വ്യക്തിത്വം ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ലോറി ഉടമ മനാഫിന് ദമ്മാമിലെ സാമൂഹിക പ്രവർത്തകർ ചേർന്ന് സ്വീകരണം നൽകി.
ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റുമായ അസ്ലം ഫറോക് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗം നാസ് വക്കം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മെംബറും ജീവകാരുണ്യ പ്രവർത്തകനുമായ സിറാജ് പുറക്കാട് മുഖ്യപ്രഭാഷണം നടത്തി.
ലോറി ഉടമ മനാഫ് തന്റെ 72 ദിവസത്തെ അനുഭവങ്ങൾ പങ്കുവെച്ചു. ഹമീദ് മരക്കാശ്ശേരി, അബ്ദുല്ല, ഷൗക്കത്ത്, അസീസ് കടലുണ്ടി, നിയാസ്, സുബൈർ, സലീം ഒളവണ്ണ എന്നിവർ സംസാരിച്ചു. ലോക കേരളസഭ അംഗം ഹബീബ് ഏലംകുളം സ്വാഗതവും മുജീബ് പാറമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.