സൗദിയിൽ ശനിയാഴ്​ച റമദാൻ വ്രതാരംഭം

ജിദ്ദ: സൗദിയിൽ റമദാൻ വ്രതാരംഭത്തിന്​ ശനിയാഴ്​ച തുടക്കം. രാജ്യ​​ത്തെവിടെയും വ്യാഴാഴ്​ച മാസപ്പിറവി ദൃശ്യമാകാതിരുന്നതി​നാലാണിതെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. സുദൈർ, ശക്റാഅ്​ തുടങ്ങി രാജ്യത്തെ പല മേഖലകളിലും ചന്ദ്രനെ ദർശിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും അന്തരീക്ഷം പൊടിമയമായതിനാൽ മാസപ്പിറവി കണ്ടില്ല. വ്യാഴാഴ്​ച രാജ്യത്ത്​ എവിടെയും മാസപ്പിറവി കണ്ടതായി സ്​ഥിരീകരിച്ചിട്ടില്ലെന്ന്​ സൂപ്രീംകോടതി അറിയിച്ചു.

Tags:    
News Summary - ramadan start in gulf countries on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.