പേ​പ്പ​റാം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​നോ​ടൊ​പ്പം

ജോ​ലി​ക്കി​ടെ വീ​ണു​പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി നാടണഞ്ഞു

ദ​മ്മാം: കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണു പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ന​വ​യു​ഗം സാം​സ്​കാരി​ക വേ​ദി​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. രാ​ജ​സ്ഥാ​ൻ ഡാ​റ്റ്റു സ്വ​ദേ​ശി​യാ​യ പേ​പ്പ​റാം ബ​ലാ​യി ആ​ണ് പ്ര​യാ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ദ​മ്മാ​മി​ലെ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം മൂ​ന്നു മാ​സം മു​മ്പാ​ണ് ജോ​ലി​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​െൻറ ര​ണ്ടാം നി​ല​യി​ലെ ഗോ​വ​ണി​യി​ൽ നി​ന്നും കാ​ലു​തെ​റ്റി താ​ഴെ വീ​ണ് പ​രി​ക്കേ​റ്റ​ത്.

വീ​ഴ്‌​ച​യി​ൽ ന​ട്ടെ​ല്ലി​നും തു​ട​യെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ക​മ്പ​നി അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി. കൂ​ടെ ജോ​ലി ചെ​യ്‌​ത നാ​ട്ടു​കാ​രാ​ണ് ശു​ശ്രൂ​ഷി​ച്ച​ത്. മൂ​ന്നു മാ​സ​ത്തോ​ളം നീ​ണ്ട ചി​കി​ത്സ കൊ​ണ്ട് എ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള അ​വ​സ്ഥ​യി​ലെ​ത്തു​ക​യും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ടു​ക​യും ചെ​യ്‌​തു. ഇ​തി​നി​ടെ ക​മ്പ​നി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​െൻറ ഇ​ഖാ​മ പു​തു​ക്കാ​നാ​കാ​തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞു​പോ​യി. ഇ​ഖാ​മ ഇ​ല്ലാ​ത്ത​തി​നാ​ൽ പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ശ​മ്പ​ള​വും നി​ല​ച്ചു. ചി​കി​ത്സ ചെ​ല​വ് ഇ​നി​യും ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​മ്പ​നി അ​ധി​കൃ​ത​രും കൈ​യൊ​ഴി​ഞ്ഞു.

തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ വ​ഴി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​നെ ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. മ​ണി​ക്കു​ട്ട​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​പ്പ​റാ​മി​ന് ഔ​ട്ട് പാ​സ് നേ​ടു​ക​യും ലേ​ബ​ർ കോ​ട​തി വ​ഴി ഫൈ​ന​ൽ എ​ക്‌​സി​റ്റി​ന് അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്‌​തു. നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് എ​ക്‌​സി​റ്റും നേ​ടി​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി​തെ​ളി​ഞ്ഞു. വി​മാ​ന ടി​ക്ക​റ്റ് സ്വ​ന്ത​മാ​യി എ​ടു​ത്ത് ഒ​രു സു​ഹൃ​ത്തി​നോ​ടൊ​പ്പം വീ​ൽ​ചെ​യ​റി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് യാ​ത്ര​യാ​യ​ത്.

Tags:    
News Summary - rajastan native person reached

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.