ഉംലജ്: സൗദി അറേബ്യയിലെ ചില ഭാഗങ്ങളിൽ ശക്തമായ മഴ. ഉംലജ്, അൽഅയ്സ് പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലാണ് ചൊവ്വാഴ്ച മഴ പെയ്തത്. മലഞ്ചരിവിെൻറയും താഴ്വരകളുടെയും അടുത്ത് താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലും മറ്റും ജോലിചെയ്യുന്നവരും കൂടുതൽ ജാഗ്രത കാണിക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ സാമാന്യം നല്ല മഴ ലഭിച്ചു. ചില ഭാഗങ്ങളിൽ മഴയുടെ മുന്നോടിയായി പൊടിക്കാറ്റ് അടിച്ചുവീശിയതായും റിപ്പോർട്ടുണ്ട്. അൽഅയ്സ് പ്രദേശങ്ങളിൽപെട്ട ശിംലത്ത് ഷിബഹ, അൽഹിജ്മിയ, ശിശാസ് എന്നീ സ്ഥലങ്ങളിൽ മഴ പെയ്തു.
വരും ദിവസങ്ങളിലും കാലാവസ്ഥ വ്യതിയാനം സൂചിപ്പിക്കുന്നതായും ചിലയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആൻഡ് എൻവയൺമെൻറൽ പ്രൊട്ടക്ഷൻ വിഭാഗം മുന്നറിയിപ്പ് നൽകി. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ് എല്ലാവരും ശ്രദ്ധിക്കണമെന്നും അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽനിന്ന് മഴ പെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും വിട്ടുനിൽക്കണെമന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മദീന സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പ്രദേശവാസികൾ ശ്രദ്ധിക്കേണ്ട സുരക്ഷാനിർദേശങ്ങൾ നൽകി. കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാവുമ്പോൾ സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങൾ പാലിക്കാനും സുരക്ഷ ഉറപ്പുവരുത്താനും എല്ലാവരും ജാഗ്രത കാണിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.