സി.ബി.എസ്.ഇ സോണൽ ഫുട്ബാളിൽ ജേതാക്കളായ റിയാദിലെ അൽ ആലിയ സ്കൂൾ ടീം
റിയാദ്: 34-ാമത് സി.ബി.എസ്.ഇ സോണൽ (അണ്ടർ 19) ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയം സ്വന്തമാക്കി റിയാദിലെ അൽ ആലിയ ഇൻറർനാഷനൽ സ്കൂൾ. ആവേശകരമായ ഫൈനൽ മത്സരത്തിൽ അൽ യാസ്മിൻ സ്കൂളിനെ പരാജയപ്പെടുത്തിയാണ് അൽ ആലിയ കിരീടം ചൂടിയത്. ഈ വിജയത്തോടെ ജുബൈലിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ റിയാദിനെ പ്രതിനിധീകരിച്ച് അൽ ആലിയ ടീം പങ്കെടുക്കും.
കോച്ച് ആതിഫ് ബുഖാരിയുടെ തന്ത്രപരമായ ശിക്ഷണമാണ് ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ചത്. കായികാധ്യാപകരായ മുഹമ്മദ് സിറാജ്, ആദർശ് എന്നിവരുടെ സാങ്കേതിക പിന്തുണയും സ്പോർട്സ് അക്കാദമി ചീഫ് കോഓഡിനേറ്റർ മുഹമ്മദ് ഷാനിഫിെൻറ സജീവ സാന്നിധ്യവും ടീമിെൻറ കുതിപ്പിന് കരുത്തേകി.
അൽ ആലിയ സ്പോർട്സ് അക്കാദമിയുടെ കൂട്ടായ പ്രവർത്തനത്തിെൻറ ഫലം കൂടിയാണ് ഈ നേട്ടം. സ്കൂൾ മാനേജ്‌മെൻറ്, പ്രിൻസിപ്പൽ കവിത ലത കതിരേശൻ, സൂപ്പർവൈസർ ശ്രീകാന്ത് രാധാകൃഷ്ണൻ എന്നിവർ മിന്നും വിജയം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.