അഹമ്മദ് കുട്ടി

മലപ്പുറം സ്വദേശിയുടെ മൃതദേഹം ജീസാനിൽ ഖബറടക്കി

ജിസാൻ:  മലപ്പുറം കിടങ്ങയം മഹല്ല് സ്വദേശി കോരം തൊടിയിൽ അഹമ്മദ് കുട്ടി എന്ന കുഞ്ഞാപ്പയുടെ (58) മയ്യിത്ത്​ ജിസാൻ ഗരാവി മഖ്​ബറയിൽ ഖബറടക്കി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ജിസാൻ മദായക്കടുത്തുള്ള ഷവർമ്മയിൽ റിയാ ലൈൻ ഷോപ്പിലെ ജീവനക്കാരനാണ്. പരേതയായ ഖദീജയാണ് ഭാര്യ. ദിൽഷാ ശിബ്‌ലി, നാജിയ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കെ.പി സുബൈർ ഫൈസി, സലാം.

ബുധനാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ജിസാനിലെ അമീറ സീത്ത മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമടക്കം വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. തുടർന്ന് ഗരാവി മഖ്​ബറയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ജിസാൻ എസ്.ഐ.സി പ്രസിഡൻറ്​ ഉസ്താദ് മൂസൽ ഖാസിം അൻവരി വരവൂർ നേതൃത്വം നൽകി.

മരണവിവരമറിഞ്ഞ് പരേത​െൻറ സഹോദരി ഭർത്താവ് അബ്​ദുൽ അസീസ്, ഭാര്യസഹോദരി ഭർത്താവ് ഇസ്മാഈൽ എന്നിവർ ജിസാനിലെത്തിയിരുന്നു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ മെമ്പറും ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ ശംസു പൂക്കോട്ടൂർ, മദായ ഏരിയ കെ.എം.സി.സി സെക്രട്ടറി ഹാരിസ് മാട്ടറ എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി, വെൽഫെയർ വിങ് അംഗങ്ങളായ ഗഫൂർ വാവൂർ, സമീർ അമ്പലപ്പാറ, നാസർ വി.ടി ഇരുമ്പുഴി, ജസ്‌മൽ വളമംഗലം, കെ.പി. മുജീബ് റഹ്‌മാൻ കാളികാവ്, മുസ്തഫ കുറ്റിക്കാട്ടൂർ, എൽ.ജി. ഷഫീഖ് എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.

Tags:    
News Summary - Malappuram native’s body laid to rest in Jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.