1. സൗ​ദി ഭ​ര​ണ​നേ​തൃ​ത്വ​ത്തി​നു​ള്ള ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ സിം​ബാ​ബ്‌​വെ അം​ബാ​സ​ഡ​ർ ജോ​നാ​ഥ​ൻ വ​തൗ​നാ​ഷെ​യി​ൽ നി​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ൻ​ജി. വ​ലീ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ ഖു​റൈ​ജി​യും 2. റു​വാ​ണ്ട​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​ലി​വി​യ​ർ എ​ൻ​ഡു​ഹു​ൻ​ഗി​രി​ഹെ​യി​ൽ നി​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​നും സ്വീ​ക​രി​ക്കു​ന്നു

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ നീ​ക്കം; സൗദി ഭരണാധികാരികൾക്ക് കത്തയച്ച്​ മൂന്ന് രാഷ്​ട്രത്തലവന്മാർ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും മൂ​ന്ന് രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു. ന​യ​ത​ന്ത്ര ബ​ന്ധം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ് ഈ ​സ​ന്ദേ​ശ​ങ്ങ​ൾ.

സിം​ബാ​ബ്‌​വെ പ്ര​സി​ഡ​ൻ​റ്​ എ​മേ​ഴ്‌​സ​ൺ മം​ഗാ​ഗ്‌​വ സ​ൽ​മാ​ൻ രാ​ജാ​വി​നാ​യി അ​യ​ച്ച ഔ​ദ്യോ​ഗി​ക സ​ന്ദേ​ശം റി​യാ​ദി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​മാ​റി. സിം​ബാ​ബ്‌​വെ അം​ബാ​സ​ഡ​ർ ജോ​നാ​ഥ​ൻ വ​തൗ​നാ​ഷെ​യി​ൽ നി​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ൻ​ജി. വ​ലീ​ദ് ബി​ൻ അ​ബ്​​ദു​ൽ ക​രീം അ​ൽ ഖു​റൈ​ജി​യാ​ണ് സ​ന്ദേ​ശം ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം, പൊ​തു​വാ​യ താ​ൽ​പ്പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും ച​ട​ങ്ങി​ൽ ച​ർ​ച്ച​യാ​യി.

ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി സ​നാ​യി താ​ക​യി​ച്ചി​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സ​ന്ദേ​ശം കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ സ്വീ​ക​രി​ച്ചു. സൗ​ദി അ​റേ​ബ്യ​യും ജ​പ്പാ​നും ത​മ്മി​ലു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.

റു​വാ​ണ്ട​ൻ പ്ര​സി​ഡ​ൻ​റ്​ പോ​ൾ ക​ഗാ​മെ​യി​ൽ നി​ന്നു​ള്ള സ​ന്ദേ​ശ​മാ​യി​രു​ന്നു മ​റ്റൊ​ന്ന്. മേ​ഖ​ല​യി​ലെ സ​ങ്കീ​ർ​ണ​മാ​യ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യോ​ടു​ള്ള റു​വാ​ണ്ട​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. റി​യാ​ദി​ൽ വെ​ച്ച് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ, റു​വാ​ണ്ട​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​ലി​വി​യ​ർ എ​ൻ​ഡു​ഹു​ൻ​ഗി​രി​ഹെ​യി​ൽ നി​ന്നും സ​ന്ദേ​ശം ഏ​റ്റു​വാ​ങ്ങി.

സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​മ​ന്ത്രി​മാ​രും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

Tags:    
News Summary - Move to strengthen bilateral ties; Three heads of state write to Saudi rulers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.