ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ‘മണി റെയിൻ’ ലക്കി ഡ്രോ അഞ്ചാം വാര നറുക്കെടുപ്പ്​ ഇന്ന്

റി​യാ​ദ്: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ണി റെ​യി​ൻ ല​ക്കി ഡ്രോ’ ​നാ​ലാം വാ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബം​ഗ്ലാ​ദേ​ശ് പൗ​ര​നാ​യ മു​ഹ​മ്മ​ദ് സാ​വോ​വ് ആ​ണ് ഈ ​ആ​ഴ്ച​യി​ലെ മെ​ഗാ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത്. സു​വൈ​ദി​യി​ലെ ഒ​രു ഗ്രോ​സ​റി ഷോ​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹം.

മെ​ഗാ വി​ജ​യി​ക്ക് പു​റ​മെ ഒ​ൻ​പ​ത് പേ​രെ കൂ​ടി ഈ ​ആ​ഴ്ച​യി​ലെ പ്ര​ധാ​ന വി​ജ​യി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ത്ത​താ​യി മാ​നേ​ജ്‌​മെൻറ്​ അ​റി​യി​ച്ചു. ഇ​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഏ​പ്രി​ൽ 30ന് ​സു​വൈ​ദി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശാ​ഖ​യി​ൽ വെ​ച്ച് ന​ട​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള അ​ടു​ത്ത ല​ക്കി ഡ്രോ ​വെ​ള്ളി​യാ​ഴ്ച (മെ​യ് ഒ​ന്ന്) രാ​ത്രി എ​ട്ടി​ന്​ മ​ൻ​സൂ​റ ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ക്കും.

ആ​കെ ഒ​മ്പ​ത് ആ​ഴ്ച​ക​ളി​ലാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​പ്രൊ​മോ​ഷ​നി​ലൂ​ടെ 103 വി​ജ​യി​ക​ൾ​ക്കാ​യി 55,555 സൗ​ദി റി​യാ​ലാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും പ​രി​പാ​ടി​ക​ളും തു​ട​രു​മെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ്‌​മെൻറ്​ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Grand Hypermarket ‘Money Rain’ Lucky Draw 5th week draw today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.