ദമ്മാം: സി.ബി.എസ്.ഇ സ്കൂൾ സോണൽ തല ബാസ്കറ്റ് ബാൾ മത്സരത്തിനിടെ ദമ്മാമിൽ ഇന്ത്യൻ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശിയുമായ മുഹമ്മദ് റയ്യാൻ (16) ആണ് മരിച്ചത്.
മത്സരത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ റയ്യാനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് റിയാസിെൻറയും ഷമീന റിയാസിെൻറയും മകനാണ് മുഹമ്മദ് റയ്യാൻ. നിലവിൽ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാനന്തര നടപടിക്രമങ്ങൾ അൽ ഖോബാർ കെ.എം.സി.സി പ്രസിഡൻറ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്, ജനറൽ മാനേജർ അബ്ദുൽ ഖാദർ വാണിയമ്പലം, ഉണ്ണീൻ കുട്ടി കോട്ടോപ്പാടം എന്നിവരും നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.