യാംബുവിൽനിന്ന് ജോലിമാറിപ്പോവുന്ന ഫസൽ മമ്പാടിനുള്ള റദ് വ ഗൾഫ് യുനീക് എഫ്.സിയുടെ ഉപഹാരം കൈമാറുന്നു
യാംബു: ഓണാഘോഷത്തോടനുബന്ധിച്ച് നവോദയ സംഘടിപ്പിച്ച വടംവലി, ഷൂട്ട് ഔട്ട് മത്സരങ്ങളിൽ ജേതാക്കളായതിൽ യാംബു റദ് വ ഗൾഫ് യുനീക് ഫുട്ബാൾ ക്ലബ് വിജയാഘോഷവും യാംബുവിൽനിന്ന് സ്ഥലം മാറിപ്പോകുന്ന ക്ലബ് സെക്രട്ടറി ഫസൽ മമ്പാടിന് യാത്രയയപ്പും സംഘടിപ്പിച്ചു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പുഴക്കാട്ടിരി പരിപാടി ഉദ്ഘാടനം ചെയ്തു. റദ് വ ഗൾഫ് യുനീക് എഫ്.സി പ്രസിഡന്റ് ഇബ്രാഹീം കുട്ടി പുലത്ത് അധ്യക്ഷതവഹിച്ചു.
റദ് വ ഗൾഫ് കമ്പനി എം.ഡി ബാബുക്കുട്ടൻ സി. പിള്ള, യാസിർ കൊന്നോല (വൈ.ഐ.എഫ്.എ), അലിയാർ ചെറുകോട് (റദ് വ ഗൾഫ് യുനീക് എഫ്.സി), നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം),സമദ് വണ്ടൂർ, നാസർ മുക്കിൽ, അജ്മൽ മണ്ണാർക്കാട്, ആസിഫലി പെരിന്തൽമണ്ണ, സുനീർ തിരുവനന്തപുരം, റിയാസ് തുടങ്ങിയവർ പരിപാടിക്ക് ആശംസ നേർന്നു.
റദ് വ ഗൾഫ് യുനീക് എഫ്.സി മുൻ ഫുട്ബാൾ താരവും നിലവിലെ ക്ലബ് സെക്രട്ടറിയും വൈ.ഐ.എഫ്.എ എക്സിക്യൂട്ടിവ് അംഗവുമായ ഫസൽ മമ്പാട് യാംബുവിൽ നിന്ന് ജോലിമാറിപ്പോകുന്നതിനാൽ ക്ലബ് യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം ബാബുക്കുട്ടൻ സി.പിള്ള, ഇബ്രാഹീം കുട്ടി പുലത്ത്, അലിയാർ ചെറുകോട് എന്നിവർ ചേർന്ന് സമ്മാനിച്ചു. ഷാനവാസ് മസ്കൻ വണ്ടൂർ സ്വാഗതവും സൈനുൽ ആബിദ് മഞ്ചേരി നന്ദിയും പറഞ്ഞു. റിയാസ് വണ്ടൂർ, ഷൈജൽ വണ്ടൂർ, അനീസ് വാണിയമ്പലം, ഷൗക്കത്ത് മണ്ണാർക്കാട്, ഇൻതിയാഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.