ഖത്തര്‍ റിയാൽ വിനിമയം നിര്‍ത്തിവെക്കാന്‍ സൗദി തീരുമാനം

റിയാദ്: ഖത്തര്‍ മണി എക്​സ്​ചേഞ്ചുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ സൗദി ഉള്‍പ്പെടെ മൂന്ന് ഗള്‍ഫ് രാഷ്​ട്രങ്ങള്‍ തീരുമാനിച്ചു. ഖത്തര്‍ റിയാലുമായുള്ള ഇടപാട് നിര്‍ത്തിവെക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിക്ക് പുറമെ യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറുമായുള്ള എല്‍.സി ഇടപാടുകള്‍ക്കും വിലക്ക് ബാധകമാണ്. 

മൂന്ന് ഗള്‍ഫ് രാഷ്​ട്രങ്ങള്‍ ഉള്‍പ്പെടെ എട്ടോളം രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിച്​ഛേദിച്ചതിനെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ ഇടിവിന് ആഘാതം വര്‍ധിപ്പിക്കാന്‍ നാണയ ഇടപാട് നിര്‍ത്തിവെച്ചത് കാരണമായിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കി​​​െൻറ നിര്‍ദേശം ലഭിക്കുന്നത് വരെ ഖത്തര്‍ ഓഹരി ഇടപാട് നടത്തരുതെന്നും ഈ രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Tags:    
News Summary - qatar crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.