ഖസീം പ്രവാസി സംഘം സംഘടിപ്പിച്ച ഇ.കെ. നായനാർ
അനുസ്മരണ പരിപാടിയിൽ
ബുറൈദ: ഖസീം പ്രവാസി സംഘം രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തിൽ ഇ.കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബുറൈദയിൽ നടന്ന പരിപാടിയിൽ സംഘം മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷതവഹിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് നിഷാദ് പാലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.
വികസനോന്മുഖവും ജനോപകാരപ്രദവുമായ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് സാമൂഹികമായും സാമ്പത്തികമായും കേരളത്തെ മുന്നോട്ടു നടത്തിച്ച മുഖ്യമന്ത്രിയും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏറെ ജനകീയനും ജനപ്രിയനായ നേതാവുമായിരുന്നു ഇ.കെ. നായനാരെന്ന് അദ്ദേഹം അനുസ്മരിച്ചു. സുരേഷ് ബാബു മാനന്തവാടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുത്തു കോഴിക്കോട്, ദിനേശൻ മണ്ണാർക്കാട്, ഉണ്ണി കണിയാപുരം എന്നിവർ സംസാരിച്ചു. പ്രമോദ് കോഴിക്കോട് സ്വാഗതവും മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.