ഖസീം പ്രവിശ്യാ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ റൗദ് അൽജാവയിലെ
മുശ്രിഫ് കൊട്ടാരം സന്ദർശിച്ചപ്പോൾ
ബുറൈദ: ഖസീം പ്രവിശ്യയിലെ സാംസ്കാരിക പൈതൃകത്തിന് ശ്രദ്ധയും മുൻഗണനയും നൽകേണ്ടതുണ്ടെന്ന് പ്രവിശ്യാ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ പറഞ്ഞു. റൗദ് അൽ ജാവയിൽ സ്ഥിതിചെയ്യുന്ന മുശ്രിഫ് കൊട്ടാരം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
ആധികാരിക പൈതൃകം സംരക്ഷിക്കുന്നതിന് സംഭാവന നൽകാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട പ്രാദേശിക സമൂഹത്തിന്റെ സംരംഭങ്ങളെ ഗവർണർ പ്രശംസിച്ചു. ഇത് ഭാവി തലമുറകളിലേക്ക് കൈമാറുന്നതിനും പൈതൃകത്തിലും ആധികാരിക സ്വത്വത്തിലും അഭിമാനിക്കുന്നതിനും സഹായിക്കുന്നു.
പൈതൃക വീടുകളുള്ള പൗരന്മാർ അവ പുനരുദ്ധരിക്കുന്നതിനും സന്ദർശകർക്കായി തുറന്നുകൊടുക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും പ്രവിശ്യ ഹെറിറ്റേജ് അതോറിറ്റിയുമായി സഹകരിക്കണമെന്നും ഗവർണർ പറഞ്ഞു. പിന്തുണ നൽകുന്നതിൽ ഹെറിറ്റേജ് അതോറിറ്റിയുടെ ശ്രമങ്ങളെ ഗവർണർ അഭിനന്ദിച്ചു.
മുശ്രിഫ് പുരാതന കൊട്ടാരം ഖസീമിലെ ഏറ്റവും പ്രധാനപ്പെട്ട നഗര പൈതൃക കെട്ടിടങ്ങളിലൊന്നാണ്. പുരാവസ്തു അതോറിറ്റിയുടെ സഹകരണത്തോടെ പൗരനായ സാലിഹ് അൽ ഫറൈഹ് ആണ് കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന് തുടക്കമിട്ടത്. ഇതിന്റെ നിർമാണത്തിന്റെ തുടക്കം ഏകദേശം 200 വർഷത്തിനു മുമ്പാണ്. നിലവിൽ 1200 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അക്കാലത്ത് നിലവിലുണ്ടായിരുന്ന നജ്ദി ശൈലിയിൽ കല്ലും കളിമണ്ണും കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.