ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഐതിഹാസിക വിജയം പിണറായി സർക്കാരിെൻറ 10 വർഷത്തെ ദുർഭരണത്തിനെതിരെയുള്ള ശക്തമായ ജനവികാരമാണെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസ്താവിച്ചു. അഴിമതിയും ധാർഷ്ട്യവും അഹങ്കാരവും അലങ്കാരമാക്കിയ ഭരണകൂടത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും കമ്മിറ്റി വിലയിരുത്തി.
ഭാവി കേരളത്തിെൻറ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് യു.ഡി.എഫ് മുന്നോട്ടുവെച്ച നൂതന ആശയങ്ങളും ഇന്ദിരാ ഗ്യാരൻറി ഉൾപ്പെടെയുള്ള ജനപക്ഷ പദ്ധതികളും വിജയത്തിന് അടിത്തറ പാകി. മുന്നണിയുടെ കെട്ടുറപ്പോടെയുള്ള പ്രവർത്തനങ്ങളും മികച്ച സ്ഥാനാർഥി നിർണയവുമാണ് ഈ വലിയ വിജയത്തിന് നിദാനമായത്. തോൽവി ഭയന്ന പിണറായി വിജയനും ഇടതുപക്ഷവും കേരളത്തിെൻറ മഹിതമായ മതേതര മൂല്യങ്ങൾ തകർക്കുന്ന തരത്തിൽ വർഗീയ വിഷം ചീറ്റുന്നവരെ താലോലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനെതിരെയുള്ള ശക്തമായ വിധിയെഴുത്ത് കൂടിയാണ് യു.ഡി.എഫിെൻറ വിജയമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. നൂറിലധികം സീറ്റുകൾ നൽകി യു.ഡി.എഫിനെ ചരിത്ര വിജയത്തിലേക്ക് നയിച്ച കേരള ജനതയ്ക്ക് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.