ത​ബൂ​ക്കി​ലെ കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യാ​ഘോ​ഷ ച​ട​ങ്ങ്

യു.​ഡി.​എ​ഫി​െൻറ വി​ജ​യം; ത​ബൂ​ക്കി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

തബൂക്ക്: പത്തുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ യു.ഡി.എഫ് നേടിയ വിജയം തബൂക്കിലെ കെ.എം.സി.സി, ഒ.ഐ.സി.സി, വെൽഫെയർ പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്ന് വർണാഭമായി ആഘോഷിച്ചു. ശാര അൽ ആം സൂക്കിൽ പായസവും ലഡുവും വിതരണം ചെയ്തുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തുടർന്ന് അൽ അറാബ് റെസ്റ്റോറൻറിൽ പ്രവർത്തകരുടെ പൊതുയോഗവും സംഘടിപ്പിച്ചു.

യോഗം ഉദ്ഘാടനം ചെയ്ത് സമദ് ആഞ്ഞിലങ്ങാടി സംസാരിച്ചു. ‘ടീം യു.ഡി.എഫ്’ എന്ന പേരിൽ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കിയെന്നും, വർഗീയതയോട് സന്ധി ചെയ്തവരെ കേരളത്തിലെ വോട്ടർമാർ തിരസ്‌കരിച്ചതിെൻറ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ലാലു ശൂരനാട് അധ്യക്ഷത വഹിച്ചു. ജോളി കുര്യൻ, നൗഷാദ് കരുനാഗപ്പള്ളി, അസ്‌ലഹ് കക്കോടി, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫസൽ എടപ്പറ്റ സ്വാഗതവും മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു. 

Tags:    
News Summary - UDF’s victory: Celebration organized in Tabuk.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.