പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇ.പി. മുഹമ്മദലിക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: രണ്ട് പതിറ്റാണ്ടിലധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ ഇ.പി. മുഹമ്മദലിക്ക് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി യാത്രയയപ്പ് നൽകി.
2001-ൽ സൗദി അറേബ്യയിലെത്തിയത് മുതൽ ഹന്നാവി കമ്പനിയിൽ സെയിൽസ് റെപ്രസേൻററ്റീവായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക തിരക്കുകൾക്കിടയിലും പ്രവാസലോകത്തെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി, മങ്കട നിയോജക മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ മുഹമ്മദലി സംഘടനാരംഗത്ത് സേവനം കാഴ്ചവെച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി പ്രസിഡൻറ് ഇൻ ചാർജ് അസീസ് ലാക്കലിെൻറ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ നാഷനൽ കമ്മിറ്റി നേതാക്കളായ അഷ്‌റഫ് അഞ്ചാലൻ, യാസിർ നായിഫ്, ഫൈസൽ മക്കരപ്പറമ്പ്, കമാൽ കളപ്പാടൻ, സൈഫുദ്ധീൻ വാഴയിൽ, നാസർ കോഴിത്തൊടി, ഗഫൂർ വണ്ടൂർ, ഷംസുദ്ധീൻ വേങ്ങൂർ, മുഹമ്മദ് അലി, ഇർഷാദ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അസീസ് ലാക്കൽ മുഹമ്മദലിക്ക് കൈമാറി. മുഹമ്മദലി മറുപടി പ്രസംഗം നടത്തി. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഷാജു റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.