പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ യു.ഡി.എഫിനെ പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കാനും വിജയത്തിനായി സജീവമായി പ്രചാരണ രംഗത്തിറങ്ങാനും മുന്നോട്ട് വന്ന പ്രവാസി വെൽഫെയർ അംഗങ്ങളെയും പ്രവർത്തകരെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പുതിയതായി അധികാരത്തിൽ വരുന്ന യു.ഡി.എഫ് സർക്കാറിന് ഈ തെരഞ്ഞെടുപ്പ് ഫലം വലിയൊരു പാഠമാണെന്ന് കമ്മിറ്റി ഓർമിപ്പിച്ചു.

സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം കേൾക്കാതിരിക്കുകയും അവരെ അവഗണിക്കുകയും ചെയ്താൽ അവർ എങ്ങനെ ശക്തമായി പ്രതികരിക്കുമെന്നതിന് തെളിവാണ് എൽ.ഡി.എഫിനുണ്ടായ കനത്ത പരാജയമെന്ന് കമ്മിറ്റി വിലയിരുത്തി. ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാൻ പുതിയ സർക്കാറിന് കഴിയുമെന്ന് പ്രവാസി വെൽഫെയർ പ്രത്യാശ പ്രകടിപ്പിച്ചു.

ഗൾഫ് മേഖലയിലുള്ള പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതങ്ങൾക്കും വിമാന ടിക്കറ്റ് കൊള്ളക്കും ശാശ്വതമായ പരിഹാരം കാണാൻ പുതിയ യു.ഡി.എഫ് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ, മറ്റ് വകുപ്പുകളുടെ ഭാരമില്ലാത്ത, മുഴുവൻ സമയവും പ്രവാസി കാര്യങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്ന ഒരു പ്രത്യേക പ്രവാസി വകുപ്പ് മന്ത്രിയെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ നിർദേശിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ വേഗത്തിൽ ഇടപെടാനും കൃത്യമായ സംവിധാനങ്ങൾ ഒരുക്കാനും ഇത് വലിയൊരു സഹായമാകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

Tags:    
News Summary - Pravasi Welfare calls for urgent intervention in expat issues.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.