വിജയാഘോഷത്തിെൻറ ഭാഗമായി അൽ ഖുർമ കെ.എം.സി.സിയുടെ ബിരിയാണി വിതരണോദ്ഘാടനം ജനറൽ സെക്രട്ടറി ഫൈസൽ മാലിക് എ.ആർ നഗർ നിർവഹിക്കുന്നു
ത്വാഇഫ്: ഐക്യജനാധിപത്യ മുന്നണിയുടെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ത്വാഇഫ് അൽ ഖുർമ കെ.എം.സി.സി ബിരിയാണി വിതരണം നടത്തി. കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവൻ മലയാളികളെയും ഉൾപ്പെടുത്തിയായിരുന്നു ആഘോഷം. ഖുർമയിലുടനീളം മുന്നൂറോളം കോഴി ബിരിയാണികളാണ് വിതരണം ചെയ്തത്. തെരഞ്ഞെടുപ്പ് വിജയത്തിെൻറ ആവേശത്തിനൊപ്പം മധുരപലഹാരത്തിന് പകരം ബിരിയാണി കൂടി എത്തിയതോടെ വലിയ ആവേശത്തിലാണ് പ്രവാസികൾ ഈ വിജയാഘോഷത്തിൽ പങ്കുചേർന്നത്. കെ.എം.സി.സി നേതാക്കളായ അബ്ദുറഹ്മാൻ മുസ്ലിയാർ, ഫൈസൽ മാലിക് എ.ആർ നഗർ, സാദിഖ് ഹറമൈൻ, ശുക്കൂർ ചങ്ങരംകുളം, ടി.കെ.എച്ച് അസീസ്, മൊയ്തീൻകുട്ടി മണ്ടോട്ടിൽ, നൗഷാദ് പുള്ളാട്ട്, വി. മൊയ്തീൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.