സി.​പി.​എ​മ്മി​െൻറ നെ​റി​കെ​ട്ട രാ​ഷ്​​ട്രീ​യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി

റിയാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ ചരിത്ര വിജയം സമാനതകളില്ലാത്തതാണെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിെൻറ മതേതര പാരമ്പര്യത്തെ തകർത്ത് വർഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരം നിലനിർത്താമെന്ന സി.പി.എമ്മിെൻറ നെറികെട്ട രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ ഫലം. വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തിയും ആചാരങ്ങളെ ലംഘിച്ചും ഇടതുപക്ഷ മുന്നണി നടത്തിയ നീക്കങ്ങൾ ലജ്ജാകരമാണ്. വയനാട് പുനഃരധിവാസം യഥാസമയം നടപ്പാക്കാതെ ദുരന്തബാധിതരെ പ്രയാസപ്പെടുത്തിയ സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് നടത്തിയ മുന്നേറ്റം ആവേശം പകരുന്നതാണ്.

സർക്കാറിെൻറ പണം ഉപയോഗിച്ചുള്ള പി.ആർ വർക്കുകൾക്കും കോടികൾ ചെലവഴിച്ച് സ്ഥാപിച്ച പരസ്യ ബോർഡുകൾക്കുമെതിരെ ജനങ്ങൾക്കിടയിലുണ്ടായ വലിയ അതൃപ്തിയാണ് ഫലത്തിൽ പ്രതിഫലിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് മുസ്ലിം ലീഗ് കൈവരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഒന്നും രണ്ടും മൂന്നും ഭൂരിപക്ഷങ്ങൾ നേടിയത് ലീഗ് സ്ഥാനാർഥികളാണെന്നത് ശ്രദ്ധേയമാണ്. 22 എം.എൽ.എമാരെ നിയമസഭയിലെത്തിക്കാൻ സാധിച്ചത് ലീഗിെൻറ ചരിത്രനേട്ടമാണ്.

ജീവകാരുണ്യ സേവന മേഖലകളിൽ പാർട്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് ഈ വിജയത്തിന് പിന്നിലെന്ന് സെൻട്രൽ കമ്മിറ്റി നിരീക്ഷിച്ചു. റിയാദ് കെ.എം.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂർ, ചെയർമാൻ യു.പി. മുസ്തഫ, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, ജലീൽ തിരൂർ, അഡ്വ. അനീർ ബാബു, നജീബ് നല്ലാംങ്കണ്ടി, പി.സി. അലി, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട എന്നിവർ സംസാരിച്ചു.

Tags:    
News Summary - A heavy blow to CPM's unscrupulous politics: Riyadh KMCC.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.