യു.ഡി.എഫ് വിജയം യാംബു യു.ഡി.എഫ് ടീം ആഘോഷിച്ചപ്പോൾ
യാംബു: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിെൻറ ആവേശത്തിൽ യാംബുവിലും ടീം യു.ഡി.എഫ്, കെ.എം.സി.സി, വിവിധ പ്രവാസി കൂട്ടായ്മകൾ എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടന്നു.
യാംബു ടൗൺ റെയിൻബോ ബസാർ പരിസരത്ത് സംഘടിപ്പിച്ച പ്രധാന പരിപാടി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി.എ കരീം താമരശ്ശേരിയും ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി പ്രസിഡൻറ് സിദ്ധീഖുൽ അക്ബറും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിച്ച ഭരണകൂടത്തിനെതെരായ ശക്തമായ പ്രതിഷേധമാണ് യു.ഡി.എഫിെൻറ മിന്നും വിജയത്തിലൂടെ പ്രകടമായതെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ഇടതുപക്ഷം സ്വീകരിച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതെരെ മതേതര ജനാധിപത്യ സമൂഹം നൽകിയ കനത്ത തെരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അവർ കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ അയ്യൂബ് എടരിക്കോട്, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, ഒ.ഐ.സി.സി യാംബു സെക്രട്ടറി ഷഫീഖ് മമ്പാട്, അബ്ദുന്നാസർ കുറുകത്താണി, അലിയാർ മണ്ണൂർ, അബ്ദുറസാഖ് നമ്പ്രം, അഷ്‌റഫ് കല്ലിൽ, അബ്ദുൽ അസീസ്, ഷറഫു പാലീരി, അർഷദ് പുളിക്കൽ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പങ്കെടുത്തവർക്കെല്ലാം പായസവും കേക്കും വിതരണം ചെയ്തു. കൂടാതെ, കെ.എം.സി.സി യാംബു റോയൽ കമ്മീഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൗഹർ മാൾ പരിസരത്തും യാംബു പേപ്പർ പാലസ് ഹോട്ടൽ, താജ് ഹോട്ടൽ എന്നിവിടങ്ങളിൽ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ നടന്നു.
ലഡു, കേക്ക്, പായസം എന്നിവ വിതരണം ചെയ്ത് സജീവമായ പങ്കാളിത്തത്തോടെയാണ് യാംബുവിെൻറ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫിെൻറ വിജയം പ്രവാസികൾ കൊണ്ടാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.