ഷാജഹാൻ കൊന്നക്കാട് (പ്രസി.) നിഷാദ് പാലക്കാട് (സെക്ര.) സുഭാഷ് കുട്ടനാട് (ട്രഷ.)
ഖസീം പ്രവാസി സംഘം ഷമ്മാസ് ഏരിയ സമ്മേളനം
ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ഷമ്മാസ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. റിയാദിലെ കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. ടി. ശിവദാസമേനോൻ നഗറിൽ നടന്ന സമ്മേളനത്തിൽ ഷാജഹാൻ കൊന്നക്കാട് അധ്യക്ഷത വഹിച്ചു. സജീവൻ നടുവണ്ണൂർ രക്തസാക്ഷി പ്രമേയവും നിയാസ് പെരുമാതുറ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നിഷാദ് പാലക്കാട് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി ഷാജി വയനാട്, രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, കേന്ദ്രജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, കേന്ദ്രകമ്മിറ്റി അംഗം പ്രമോദ് കോഴിക്കോട് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഷാജഹാൻ കൊന്നക്കാട് (പ്രസി.), ജാസിം (വൈസ് പ്രസി.), നിഷാദ് പാലക്കാട് (സെക്ര.), നജീബ് (ജോ. സെക്ര.), സുഭാഷ് കുട്ടനാട് (ട്രഷ.), ഷാജി പുനലൂർ (ജോ. ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. അശോകൻ കെടാകുളം സ്വാഗതവും നിഷാദ് പാലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.