ഗൾഫ് മാധ്യമവും ഗ്രാൻഡ് ഹൈപ്പറും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾ

ക്വിസ്​ മത്സര വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു

റിയാദ്​: ഗൾഫ് മാധ്യമവും ഗ്രാൻഡ് ഹൈപ്പറും സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്​തു. റിയാദ്​ മൻസൂറയിലെ ഗ്രാൻഡ്​​ ഹൈപ്പറിൽ നടന്ന ചടങ്ങിൽ അധ്യാപകനും പ്രമുഖ ട്രെയ്‌നറുമായ ജാബിർ തയ്യിൽ സമ്മാന വിതരണം നിർവഹിച്ചു.

ജൂനിയർ വിഭാഗത്തിൽ ഫുദൈൽ മുഹമ്മദ്‌ (മോഡേൺ ഇൻറർനാഷനൽ സ്കൂൾ) ഒന്നാം സമ്മാനവും, മുഹമ്മദ്‌ റസീൻ (മോഡേൺ ഇൻറർനാഷനൽ സ്കൂൾ) രണ്ടാം സമ്മാനവും, മുഹമ്മദ്‌ അയാൻ (യാരാ ഇൻറർനാഷനൽ സ്കൂൾ) മൂന്നാം സമ്മാനവും നേടി.

സീനിയർ വിഭാഗത്തിൽ മുഹമ്മദ്‌ ഇബ്രാഹിം (റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ) ഒന്നാം സമ്മാനവും, അമിഷ് മുഹമ്മദ്‌ (മോഡേൺ ഇൻറർനാഷനൽ സ്കൂൾ) രണ്ടാം സമ്മാനവും, ദിയ അമീൻ (റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ) മൂന്നാം സമ്മാനവും കരസ്ഥമാക്കി​.

Tags:    
News Summary - Prizes were distributed to the winners of the quiz competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:53 GMT