പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ-കാസർകോട് വനിതാ വിഭാഗം വനിതാ ശാക്തീകരണ പരിപാടിയിൽനിന്ന്
ദമ്മാം: പ്രവാസി വെൽഫെയർ സൗദി അറേബ്യ ദമ്മാം കണ്ണൂർ-കാസർകോട് വനിതാ വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ദമ്മാമിൽ വനിതാ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. വനിതകളുടെ വ്യക്തിത്വ വികസനം, സംരംഭകത്വം, ആശയവിനിമയ മികവ് എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി തയാറാക്കിയത്. പ്രവാസി വെൽഫെയർ ദമ്മാം കണ്ണൂർ-കാസർകോട് വൈസ് പ്രസിഡൻറ് ഫാത്തിമ ഹാഷിം സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ചടങ്ങിൽ പരിചയപ്പെടുത്തി. തുടർന്ന് നടന്ന വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി. പൊതുപ്രസംഗ പരിശീലകയായ മജ്ബൂറ നൗഫൽ നയിച്ച ആദ്യ സെഷനിൽ, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ആശയങ്ങൾ ഫലപ്രദമായി അവതരിപ്പിക്കുന്നതിനും ആവശ്യമായ പൊതുപ്രസംഗ നൈപുണ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. സംരംഭകയും കോർപ്പറേറ്റ് സൈക്കോളജിസ്റ്റുമായ പി. റുഷ്ന ‘വനിതാ സംരംഭകത്വം’ എന്ന വിഷയത്തിൽ രണ്ടാമത്തെ ക്ലാസ് നയിച്ചു.
സ്വന്തമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിെൻറ പ്രാധാന്യം, തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് മുന്നിലുള്ള അവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ അവർ ലളിതമായി അവതരിപ്പിച്ചു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആദ്യ ചുവടുവെപ്പ് ധൈര്യത്തോടെ നടത്തണമെന്നും ചെറിയ തുടക്കങ്ങൾ പോലും വലിയ വിജയങ്ങളിലേക്ക് നയിക്കുമെന്നും അവർ വനിതകളെ പ്രചോദിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്ക് സംഘടനയുടെ സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു. റജ്ന ആസ്ലം അവതാരകയായ പരിപാടിയിൽ ഖദീജ സജ്റാസ് സ്വാഗതവും സജ്ന ഷക്കീർ നന്ദിയും പറഞ്ഞു. ജുമാന റഹീം, ജസീറ അയ്മൻ, അമൽ അഷ്‌റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.