പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം 'റീഗൾ പെൻറിഫ് ദശോത്സവ്' വ്യാഴാഴ്ച്ച

ജിദ്ദ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോം അഥവാ പെൻറിഫ്, കൂട്ടായ്മ രൂപീകരിച്ചു 10 വർഷം തികയുന്നതിനോടനുബന്ധിച്ച് വിപുലമായ രീതിയിൽ സ്നേഹ സംഗമം സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'റീഗൾ പെൻറിഫ് ദശോത്സവ്' എന്ന പേരിൽ 13 ന് വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിക്ക് ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലുള്ള ലയാലി നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി.

പിന്നണി ഗായിക അമൃത സുരേഷ്, സഹോദരി അഭിരാമി സുരേഷ് എന്നിവർ നയിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയിൽ പ്രധാന ഇനം. പെൻറിഫ് കൂട്ടായ്മയിലെ കലാകാരന്മാരുടെ ഒപ്പന, വിവിധ നൃത്തങ്ങൾ, ലഘുനാടകം തുടങ്ങിയ കലാപ്രകടനങ്ങളും അരങ്ങേറും. പ്രവേശനം തികച്ചും സൗജന്യമാണ്. റീഗൽ ഡേ ടുഡേ മുഖ്യപ്രായോജകരായി നടത്തുന്ന പരിപാടിയിൽ സഹപ്രായോജകരായി എൻ കംഫേർട്ട്, അബീർ ഗ്രൂപ്പ് എന്നിവരും പങ്കാളികളാണ്. ശറഫിയയിലെയും പ്രാന്തപ്രദേശങ്ങളിലുമുള്ള വ്യാപര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് കൂടി പങ്കെടുക്കാൻ വേണ്ടി പരിപാടികൾ പുലർച്ചെ രണ്ടു മണി വരെ നീണ്ടുനിൽക്കുമെന്നും പരിപാടിയിലേക്ക് ജിദ്ദയിലെ മുഴുവൻ കലാസ്വാദകരെയും പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. പെൻറിഫ് പ്രസിഡന്റ് അയ്യൂബ് മുസ്ലിയാരകത്ത്, ജനറൽ സെക്രട്ടറി വി.പി അബ്ദുൽ മജീദ്, ട്രഷറർ നാസർ ശാന്തപുരം, പ്രോഗ്രാം കൺവീനർ നൗഷാദ് ചാത്തല്ലൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Perinthalmanna NRI Forum 'Regal Penrif Dashotsav' on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.