പായസമത്സരത്തിൽ പ​ങ്കെടുത്തവരും വിജയികളും സംഘാടകരും വിധികർത്താക്കളും

പായസങ്ങൾ പലവിധം, രുചിയിൽ കെ​ങ്കേമം; ആറാട്ടായി റിയാദിൽ ‘പായസപ്പെരുമ’ പാചക മത്സരം

റിയാദ്: കറ്റാർ വാഴയും മുരിങ്ങയിലയും കൊണ്ടുള്ള മധുര പായസവും കർക്കിടകക്കൂട്ടു കൊണ്ടുള്ള പായസവുമടക്കം ഇതുവരെ കണ്ടിട്ടും കേട്ടിട്ടും രുചിച്ചിട്ടുമില്ലാത്തത്ര പായസ വൈവിധ്യങ്ങളുമായി റിയാദിൽ ‘പായസപ്പെരുമ’ പാചക മത്സരം അരങ്ങേറി. റിയാദ് ഫ്ലമിംഗോ മാളിൽ വെച്ച്​ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ്​ പ്രവാസി വെൽഫയർ റിയാദ്​ ഘടകം, ഗൾഫ് മാധ്യമം, ‘മീ ഫ്രണ്ട്’ എന്നിവയുമായി ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.

 

സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധിപേർ തങ്ങളുടെ പാചകവൈദഗ്ധ്യം മാറ്റുരക്കാനെത്തിയ മത്സരത്തിൽ ഏറ്റവും മികച്ച പായസം തിരഞ്ഞെടുക്കാൻ പാചക വിദഗ്ധരായ വിധികർത്താക്കൾ പോലും ഏറെ പ്രയാസപ്പെട്ടു. മത്സരത്തിൽ കണ്ണൂർ സ്വദേശിനിയും റിയാദിലെ വ്യവസായി പി.വി. നസീറി​െൻറ ഭാര്യയുമായ മുംതാസ് നസീർ ഒന്നാം സമ്മാനം നേടി.

 

അഫീഫ അക്ബർ അലി ഫസ്​റ്റ്​ റണ്ണറപ്പും, ഡി. ഭാനുപ്രിയ സെക്കൻഡ് റണ്ണറപ്പും, കാർത്തിക് നായർ തേർഡ് റണ്ണറപ്പുമായി. ഒറ്റപ്പാലം സ്വദേശിനിയായ അഫീഫയുടെ ഭർത്താവ് അക്ബർ അലി റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ ചീഫ് അക്കൗണ്ടൻറാണ്. തമിഴ്നാട് സ്വദേശിനിയായ ഡി. ഭാനുപ്രിയ റിയാദിലെ ന്യൂ മിഡിൽ ഈസ്​റ്റ്​ സ്കൂളിൽ അധ്യാപികയാണ്; കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ അസിസ്​റ്റൻറ്​ പ്രഫസറായ സുഭാഷ് ബാബുവാണ് ഭർത്താവ്. സാബിക്കിലെ ഫെസിലിറ്റി മാനേജ്​മെൻറ്​ സൂപ്പർവൈസറായ കാർത്തിക്​ നായർ തിരുവനന്തപുരം സ്വദേശിയാണ്​.

 

അൽ ഹൊഖൈർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഷെഫ് ടി.കെ. മഷ്ഹൂദ്, മലബാർ അടുക്കള ചീഫ് കോഓഡിനേറ്റർ നെജു കബീർ, മാരിയറ്റ് ഇൻറർനാഷനൽ ഹോട്ടൽ ഷെഫ് ഫാസിൽ എന്നിവരാണ് വിധിനിർണയം നടത്തിയത്. സൗദി കലാകാരനായ ഹാഷിം അബ്ബാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

 

ഗൾഫ് മാധ്യമം റീജനൽ മാനേജർ സലീം മാഹി, മാർക്ക് ആൻഡ് സേവ് റീജനൽ എച്ച്.ആർ മുഹമ്മദ് ഫായിസ്, ഓപറേഷൻ മാനേജർ അനീസ് കേക്കാട്ട്, മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ തുൽഫുക്കർ, സൗദി മാനേജർ തലാൽ അൽ ഹർബി, സ്​റ്റോർ മാനേജർ മുസ്തഫ തരക്കുഴി, ഗൾഫ് മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സദറുദ്ദീൻ കിഴിശ്ശേരി, പ്രവാസി വെൽഫെയർ പ്രസിഡൻറ്​ ബാരിഷ് ചെമ്പകശ്ശേരി, കൺവീനർ ലബീബ്, സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അബ്​ദുല്ല വല്ലാഞ്ചിറ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ നിഹാൽ, ബ്യൂറോ ചീഫ് നജിം കൊച്ചുകലുങ്ക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

തുടർന്ന് കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, ഒപ്പന, ഗാനമേള, മെഹ്ഫിൽ മുട്ടിപ്പാട്ട് എന്നിവ അരങ്ങേറി. പരിപാടിയോട് അനുബന്ധിച്ച് പ്രവാസി വെൽഫെയർ റിയാദ് ഘടകത്തി​െൻറ നേതൃത്വത്തിൽ നോർക്ക ഹെൽപ്പ് ഡെസ്കും ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - ‘Payasamperuma’ cooking competition held in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.