സൗദിയിൽ ആവേശം വിതറി ‘പായസപ്പെരുമ’ പായസ മത്സരം

റിയാദ്​: മാർക്ക്​ ആൻഡ്​ സേവ്​ ഹൈപ്പർമാർക്കറ്റ്​ 'ഗൾഫ് മാധ്യമ'വും വിനോദ മാധ്യമ പങ്കാളിയായ ‘മീ ഫ്രണ്ടു​’മായി ചേർന്ന് ‘പായസപ്പെരുമ’ പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്​തംബർ മൂന്നിന്​ രാത്രി എട്ടിന്​ റിയാദ്​ ഫ്ലമിംഗോ മാളിലെ മാർക്ക് ആൻഡ്​ സേവ്​ ഹൈപ്പർമാർക്കറ്റിൽ വെച്ചാണ്​ മത്സരം. പ്രവാസി വെൽഫെയർ റിയാദ് ഘടകത്തി​െൻറ പിന്തുണയോടെ ഒരുങ്ങുന്ന ഈ വമ്പൻ പാചക മത്സരത്തി​ൽ പ​ങ്കെടുക്കാനുള്ളവരുടെ രജിസ്​ട്രേഷൻ ആരംഭിച്ചു.

പ്രവാസി മലയാളികൾക്കിടയിലെ പാചക നൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ മികച്ച വിജയികൾക്ക് വൻതുകയുടെ കാഷ് അവാർഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനമായി 1500 സൗദി റിയാലും, രണ്ടാം സമ്മാനമായി 1000 സൗദി റിയാലും, മൂന്നാം സമ്മാനമായി 500 സൗദി റിയാലും വിജയികൾക്ക് ലഭിക്കും. കൂടാതെ, ചടങ്ങി​െൻറ ഭാഗമായി നടക്കുന്ന ആക്റ്റിവേഷൻ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക സമ്മാനങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്​തോ ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക്​ ചെയ്​തോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്​ട്രേഷനുള്ള അവസാന തീയതി ആഗസ്​റ്റ്​ 30 ആണ്​. രജിസ്​ട്രേഷൻ ലിങ്ക്​: https://shorturl.at/JoVTc

Tags:    
News Summary - 'Payasa Peruma' Payasam Competition in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.