​​​​​​റി എൻട്രിക്ക്​ ലെവി അടക്കൽ നിർബന്ധം: പാസ്​പോർട്ട്​ വിഭാഗം

ജിദ്ദ: സൗദിയിൽ കഴിയുന്ന വി​ദേശികളുടെ ആശ്രിതർക്ക്​ ഇഖാമ പുതുക്കൽ, റീ എൻട്രി വിസ എന്നിവക്ക്​ ലെവി അടച്ചിരിക്കണമെന്ന്​ പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ വ്യക്​തമാക്കി. ആളുകളുടെ അന്വേഷണങ്ങൾക്ക്​ ​ മറുപടിയായി ട്വിറ്ററിലാണ്​പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​​ ഇക്കാര്യം വ്യക്​തമാക്കിയത്​. ആ​​ശ്രിതരുടെ ഇഖാമ പുതുക്കുകയോ, റീ എൻ​ട്രി വിസക്ക്​ അപേക്ഷിക്കുകയോ ചെയ്യുന്നതിനു മുമ്പ്​ ലെവി നിർബന്ധമായും അടച്ചിരിക്കണമെന്നും എന്നാൽ മാത്രമേ നടപടികൾ പൂർത്തിയാകൂവെന്നും പാസ്​പോർട്ട്​ ഡയരക്​ടറേറ്റ്​​ വ്യക്​തമാക്കി​. സൗദിയിൽ കഴിയുന്ന വിദേശികളുടെ ആശ്രിതർക്ക് ധനകാര്യമന്ത്രാലയം ഏർപ്പെടുത്തിയ ലെവി ശനിയാഴ്​ച മുതലാണ്​ നടപ്പിലാക്കിയത്​.  പ്രതിമാസം 100 റിയാലാണ്​ അടക്കേണ്ടത്​. 2018 മുതൽ 200 റിയാലും 2019 മുതൽ 300 റിയാലും 2020 ഒാടെ 400 റിയാലുമായി വർധിക്കുന്നതാണിത്​. ഇതിനുപുറമെ വിദേശികളായ തൊഴിലാളികൾക്കും അധിക ഫീസ്​ ഏർപ്പെടുത്തിയിട്ടുണ്ട്​. 


2018 ജനുവരി മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്​ഥാപനങ്ങളിലെ ഒരോ വിദേശതൊഴിലാളിക്കും 400 റിയാലും സ്വദേശിക​ളേക്കാൾ വിദേശ തൊഴിലാളികൾ കുറഞ്ഞ സ്​ഥാപനങ്ങളിലെ ഒരോ വിദേശ തൊഴിലാളിക്ക്​ 300 റിയാൽ വീതം അധിക ഫീസ്​ നൽകിയിരിക്കണം. 2019^ൽ സ്വദേശീകളേക്കാൾ കൂടുതൽ വിദേശികളുള്ള സ്​ഥാപനങ്ങളിലെ ഒരോ വിദേശിക്കും 600 റിയാലും 2020 ൽ 800 റിയാലും സ്വദേശീക​ളേക്കാൾ വിദേശ തൊഴിലാളികൾ കുറഞ്ഞ സ്​ഥാപനങ്ങളിലെ ഒരോ വിദേശിക്കും 2019ൽ 500 റിയാലും 2020ൽ 700 റിയാലും അധിക ഫീസ്​ നൽകിയിരിക്കണം.​ 

2020 ഒാടെ ബജറ്റിലെ വരവ്​ ചെലവുകൾ സന്തുലിമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​​ വിദേശികളുടെ ആശ്രിതർക്കും വിദേശ തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തുന്നതെന്ന്​ സൗദി ധനകാര്യമന്ത്രി  മുഹമ്മദ്​ ജദ്​ആൻ നേരെത്തെ വ്യക്​തമാക്കിയിട്ടുണ്ട്​. ഇക്കഴിഞ്ഞ ഡിസംബറിലാണ്​ ​വർധിച്ച ലെവി ചുമത്തുമെന്ന കാര്യം സൗദി ഗവൺമ​​​​െൻറ്​ പ്രഖ്യാപിച്ചത്​. 
2017 അവസാനത്തിൽ ഒരു ബില്യൻ റിയാലും 2018 ൽ 24 ബില്യൻ റിയാലും 2019ൽ 44 ബില്യൻ റിയാലും 2020 ൽ 65 ബില്യൻ റിയാലുമാണ്​ അധിക ലെവിയിലുടെ വരുമാനമായി ലക്ഷ്യമിടുന്നത്​.

Tags:    
News Summary - passport saudi arabia gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.