ഹൃദയാഘാതം; പാലക്കാട് സ്വദേശി ഹാഇലിൽ മരിച്ചു

ഹാഇൽ: ഹൃദയാഘാതത്തെത്തുടർന്ന് പാലക്കാട് സ്വദേശി ഹാഇലിൽ മരിച്ചു. പുതുക്കോട് പൂവ്വക്കോട് പരേതനായ മുഹമ്മദ്‌ മമ്മിസ മകൻ ഹംസത് മുഹമ്മദ് (42) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്.

മൃതദേഹം ഹാഇൽ കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സഫിയ, മക്കൾ: ആയിശത്ത് ഹസ്ന, ആ ഷിമ, ഷിഫാ തസ്‌നി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഹാഇലിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഹാഇൽ കെ.എം.സി.സി പ്രവർത്തകരും സുഹൃത്തുക്കളും തുടർനടപടികൾ പൂർത്തീകരിക്കാൻ രംഗത്തുണ്ട്.

Tags:    
News Summary - palakkad native died in Saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.