ഓ​ർ​മ കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ ഒ​ന്നി​ന്​ തു​ട​ങ്ങും

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഓ​ർ​മ കേ​ര​ളോ​ത്സ​വം 2024’ ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ദു​ബൈ ഖു​സൈ​സി​ലെ അ​മി​റ്റി സ്കൂ​ളി​ൽ ന​ട​ക്കും. മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ ന​യി​ക്കു​ന്ന താ​യ​മ്പ​ക​യി​ൽ മേ​ള​മാ​ണ്​ ഇ​ത്ത​വ​ണ​ത്തെ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മേ​ള​യു​ടെ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും മാ​രാ​രു​ടെ താ​യ​മ്പ​ക ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ടു ദി​വ​സ​വും വൈ​കീ​ട്ട് നാ​ല്​ മു​ത​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ഡി​സം​ബ​ർ ഒ​ന്നി​ന്​ വൈ​കീ​ട്ട് പ്ര​ശ​സ്ത ന​ർ​ത്ത​കി​യും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ മേ​തി​ൽ ദേ​വി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് യു​വ​ഗാ​യ​ക​രാ​യ ആ​ര്യ ദ​യാ​ൽ, സ​ച്ചി​ൻ വാ​ര്യ​ർ, അ​ന​ന്തു ഗോ​പി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത സ​ദ​സ്സും അ​ര​ങ്ങേ​റും. ഡി​സം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട് ആ​റി​ന്​ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 70ൽ ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ ശി​ങ്കാ​രി - പ​ഞ്ചാ​രി മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ ആ​ന, തെ​യ്യം, ക​ര​കാ​ട്ടം, കാ​വ​ടി​യാ​ട്ടം തു​ട​ങ്ങി​യ​വ ക​ലാ​രൂ​പ​ങ്ങ​ളും അ​ണി​നി​ര​ക്കും.

തെ​രു​വു​നാ​ട​ക​ങ്ങ​ൾ, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി തു​ട​ങ്ങി​യ നൃ​ത്ത - ക​ലാ​രൂ​പ​ങ്ങ​ൾ, സം​ഗീ​ത ശി​ൽ​പം എ​ന്നി​വ​ക്കൊ​പ്പം ഒ​രു​ക്കു​ന്ന നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ, ത​ട്ടു​ക​ട​ക​ൾ, മ​റ്റു ചെ​റു​കി​ട വി​ൽ​പ​ന​ശാ​ല​ക​ൾ എ​ന്നി​വ​യും പ​രി​പാ​ടി​ക്ക് ഉ​ത്സ​വ​ച്ഛാ​യ ന​ൽ​കും.

പു​സ്ത​ക​ശാ​ല, സാ​ഹി​ത്യ സ​ദ​സ്സ്, ക​വി​യ​ര​ങ്ങ്, എ​ഴു​ത്തു സം​വാ​ദ​ങ്ങ​ൾ, പ്ര​ശ്നോ​ത്ത​രി​ക​ൾ, യു.​എ.​ഇ​യി​ലെ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്മാ​രു​ടെ ത​ത്സ​മ​യ ചി​ത്ര​ര​ച​ന, ച​രി​ത്ര -പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​വി. മു​സ്ത​ഫ, എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, അ​നീ​ഷ് മ​ണ്ണാ​ർ​ക്കാ​ട്, പ്ര​ദീ​പ് തോ​പ്പി​ൽ, ഷി​ഹാ​ബ് പെ​രി​ങ്ങോ​ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Orma Kerala festival will begin on December 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.