ജി​ദ്ദ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ വി​ങ് യോ​ഗ​ത്തി​ൽ നി​ന്ന്

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കാ​ൻ ജി​ദ്ദ കെ.​എം.​സി.​സി സ​ജ്ജം

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​മേ​കാ​ൻ വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി ജി​ദ്ദ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ വി​ങ് രം​ഗ​ത്ത്. ഈ ​മാ​സം 30ന് ​കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ആ​ദ്യ വി​മാ​നം എ​ത്തു​ന്ന​തോ​ടെ ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന് കീ​ഴി​ലു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ആ​രം​ഭി​ക്കും. ആ​ദ്യ വി​മാ​നം എ​ത്തു​ന്ന​ത് മു​ത​ൽ അ​വ​സാ​ന ഹാ​ജി മ​ട​ങ്ങു​ന്ന​ത് വ​രെ മു​ഴു​വ​ൻ സ​മ​യ​വും ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ൻ വ​നി​താ വി​ങ് അ​ട​ക്ക​മു​ള്ള കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​രെ എ​യ​ർ​പോ​ർ​ട്ടി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ട് വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ഹ്‌​റ​മി​ല്ലാ​തെ എ​ത്തു​ന്ന വ​നി​ത തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക​മാ​യി വ​നി​ത വ​ള​ൻ​റി​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹാ​ജി​മാ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ല​ഘു​ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള റി​ഫ്ര​ഷ്‌​മെൻറ്​ സൗ​ക​ര്യ​ങ്ങ​ളും കെ.​എം.​സി.​സി ഒ​രു​ക്കും.

സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് മാ​സ്​​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, കെ.​കെ. ബാ​വ, സി​റാ​ജ് ക​ണ്ണ​വം, സാ​ബി​ൽ മ​മ്പാ​ട്, ല​ത്തീ​ഫ് കാ​ള​രാ​ന്തി​രി, ജ​ലാ​ൽ തേ​ഞ്ഞി​പ്പാ​ലം, വ​നി​താ വി​ങ് ഭാ​ര​വാ​ഹി​ക​ളാ​യ മും​താ​സ് പാ​ലോ​ളി, ഷ​മീ​ല പ​ടി​ഞ്ഞാ​റേ​തി​ൽ, കു​ബ്ര ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, എ​യ​ർ​പോ​ർ​ട്ട് വി​ങ് ഇ​ൻ​ചാ​ർ​ജു​മാ​രാ​യ മൂ​സ പ​ട്ട​ത്ത്, നൗ​ഫ​ൽ റ​ഹീ​ലി എ​ന്നി​വ​രും വി​വി​ധ ജി​ല്ല, മ​ണ്ഡ​ലം, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​ഈ​ൽ മു​ണ്ടു​പ​റ​മ്പ്, നാ​ണി ഇ​സ്ഹാ​ഖ്, സ​ക്ക​രി​യ ആ​റ​ളം, റ​ഹ്​​മ​ത്ത​ലി, മു​ജീ​ബ് പാ​ങ്, ബ​ഷീ​ർ കീ​ഴി​ല്ലം, ശ​റ​ഫു​ദ്ദീ​ൻ, നാ​സ​ർ എ​പ്പി​ക്കാ​ട്, ഫി​റോ​സ് ചാ​ലാ​ട്, ബ​ഷീ​ർ അ​ല​ക്കാ​ട്, സ​ലാം കോ​ഴി​ക്കോ​ട്, സി.​വി. മു​ജീ​ബ്, റ​ഫീ​ഖ് ച​ലി​ക്ക​ര, മ​നാ​ഫ് പാ​ല​ക്കാ​ട്, റ​ഫീ​ഖ് റു​വൈ​സ്, ഹാ​രി​സ് മ​മ്പാ​ട്, മു​ർ​ത്തു, ഫൈ​റൂ​സ് കൊ​ണ്ടോ​ട്ടി, ഹി​ഷാം അ​ലി, മു​ഹ​മ്മ​ദ് ശ​രീ​ഫ് എ​ന്നി​വ​രും സം​സാ​രി​ച്ചു. ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി സ്വാ​ഗ​ത​വും വി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah KMCC ready to welcome Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.